<<< Blog under Construction >>>

ഉത്പത്തി പുസ്തകം: അന്‍പത് അദ്ധ്യായങ്ങള്‍ : അഞ്ഞൂറ് ചോദ്യങ്ങള്‍
Mail your BQ Questions to : premsebas.biblequiz@blogger.com
Special Thanks to : St. Teresa Ward Unit, St. Thomas Syro Malabar Church, Doha, Qatar

Assorted Questions (being edited)

397 . ആദിയില്‍ ഭൂമി എങ്ങനെ ആയിരുന്നു? ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. (1 :2 )
398 . സൃഷ്ടിക്കു മുന്‍പ് വെള്ളത്തിന്‌ മീതെ ചലിച്ചു കൊണ്ടിരുന്നത് എന്ത്? ദൈവത്തിന്റെ ചൈതന്യം (1 :2 )

399 . തോട്ടം നനയ്ക്കാന്‍ ഏദനില്‍ നിന്ന് പുറപ്പെട്ട നദിയുടെ കൈവഴികള്‍? പിഷോണ്‍, ഗിഹോണ്‍, ടൈഗ്രിസ്‌, യൂഫ്രെട്ടിസ് (2 :11 :14 )
400 . ആദം എന്ന ഹീബ്രു വാക്കിന്റെ അര്‍ത്ഥം എന്ത്? പൂഴിയില്‍ നിന്നുള്ളവന്‍

401 . ബൈബിളില്‍ ദൈവം മനുഷ്യനോടു ചോദിക്കുന്ന ആദ്യത്തെ ചോദ്യം എന്താണ്? നീ എവിടെയാണ് (3 :9 )
402 . ഹവ്വ എന്ന വാക്കിന്റെ അര്‍ത്ഥം? ജീവന്‍
403 . ആദം തന്റെ ഭാര്യയെ ഹവ്വാ എന്ന് വിളിക്കാനുള്ളതിന്റെ കാരണം? അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ് (3 :20 )

404 . ആബേലിന്റെ മരണം ഉത്പത്തി പുസ്തകത്തിലെ ഏത് വാക്യത്തിലാണ് ? നാലാം അദ്ധ്യായം എട്ടാമത്തെ വാക്യം
405 . ആബേലിന്റെ മൂന്നാമത്തെ മകന്‍ സേത്തിന് ആ പേരിടാന്‍ കാരണമെന്ത്? കായേന്‍ കൊന്ന ആബെലിനു പകരം ദൈവം എനിക്ക് തന്നതാണ് അവന്‍ എന്ന് ഹവ്വാ പറഞ്ഞു (4 :25 )

406 . ബൈബിളില്‍ പറയുന്ന ഏറ്റവുമധികം വര്ഷം ജീവിച്ച വ്യക്തി ആര്? എത്ര വര്ഷം? ലാമേക്കിന്റെ പിതാവായ മെത്തുശെലഹ് 969 വര്ഷം (5 :27 )

407 . ബാബേല്‍ എന്ന വാക്കിന്റെ അര്ത്ഥം എന്താണ്? കൂട്ടിക്കുഴക്കുക, ആശയക്കുഴപ്പം സൃഷ്ടിക്കുക (11 :9 )

408 . എവിടെ വെച്ചാണ് അബ്രാം തന്റെ ഭാര്യയെ സഹോദരിയായി പരിചയപ്പെടുത്തിയത്? ഈജിപ്തില്‍ വെച്ച് (12 :10 -13 )

409 . അപ്പവും വീഞ്ഞും ആശീര്‍വദിച്ചു കൊണ്ട് ആദ്യമായി ബലിയര്‍പ്പിച്ചത് ആരാണ്? മെല്‍ക്കിസെദേക്ക് (14 :18 ) 410 . രാജാവിന്റെ താഴ്‌വര എന്നറിയപ്പെടുന്ന സ്ഥലം? ഷാവെ താഴ്‌വര (14 :17 )

411 . ഇസ്മായേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? ദൈവം കേട്ടു (16 :11 )
412 . ഇസഹാക്ക് എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? അവന്‍ ചിരിച്ചു (17 :19 )
413 . ഏത് രാജാവാണ് അബ്രഹാമിന്റെ ഭാര്യയായ സാറയെ സ്വന്തമാക്കാന്‍ ശ്രമിച്ചത്? ഗരാറിലെ രാജാവായ അബിമെലെക്ക് (20 :2 )
414 . അബ്രഹാമും ഇസഹാക്കും മോറിയാ മലയില്‍ എത്താന്‍ എത്ര ദിവസം യാത്ര ചെയ്തു? മൂന്നു ദിവസം (22 :4 )
415 . ഏസാവിനെ ഭയപ്പെട്ടു യാക്കോബ് എങ്ങോട്ടാണ് രക്ഷപെട്ടത്? ഹാരാനിലുള്ള, റബേക്കയുടെ സഹോദരനായ ലാബാന്റെ അടുത്തേക്ക് (27 :43 )
416 . കാനാന്യ സ്ത്രീകളെ തന്റെ പിതാവിന് ഇഷ്ടമല്ലെന്നു മനസ്സിലായപ്പോള്‍ ഏസാവ് ആരെയാണ് വിവാഹം ചെയ്തത്?
ഇസ്മായേലിന്റെ മകളും നെബായോതിന്റെ സഹോദരിയും ആയ മഹലത്ത് (28 :8 )
417 . ബഥേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം? ദൈവത്തിന്റെ ഭവനം (28 :19 )
418 . ഏത് ഭാര്യയെ ആണ് യാക്കോബ് കൂടുതല്‍ സ്നേഹിച്ചത്? റാഹേലിനെ (29 :30 )
419 . റൂബന്‍ എന്ന പേരിന്റെ അര്‍ത്ഥം ? അവന്‍ എന്റെ കഷ്ടതകള്‍ കണ്ടു (29 :32 )
420 . എന്ത് പറഞ്ഞു കൊണ്ടാണ് ലെയാ തന്റെ മകന് റൂബന്‍ എന്ന് പേരിട്ടത്? കര്‍ത്താവ്‌ എന്റെ കഷ്ടപ്പാട് കണ്ടിരിക്കുന്നു. ഇനി എന്റെ ഭര്‍ത്താവ് എന്നെ സ്നേഹിക്കും എന്ന് അവള്‍ പറഞ്ഞു (29 :32 )
421 . വയലില്‍ നിന്ന് ദൂദായി പഴം പറിച്ചു കൊണ്ട് വന്നു ലെയായ്ക്ക് കൊടുത്തത് ആര്? റൂബന്‍ (30 :14 )
422 . ജോസഫ്‌ എന്ന വാക്കിന്റെ അര്ത്ഥം എന്താണ്? വര്ദ്ധിപ്പിക്കുക (30 :24 )
423 . യാക്കോബ് എത്ര വര്ഷം ലാബാന്റെ കീഴില്‍ ജോലി ചെയ്തു? ഇരുപതു വര്ഷം (31 :38 )
424 . പെനുവേല്‍ എന്ന വാക്കിന്റെ അര്ത്ഥം? ദൈവത്തിന്റെ മുഖം (32 :31 )
425 . ഇസ്രയേല്‍ എന്ന പേരിന്റെ അര്ത്ഥം? ദൈവവുമായി മല്‍പ്പിടുത്തം നടത്തുന്നവന്‍ (32 :29 )
426 . എത്ര പേരുടെ അകമ്പടിയോടു കൂടിയാണ് ഏസാവ് യാക്കോബിനെ സ്വീകരിക്കാന്‍ എത്തിയത്? നാനൂറു പേരുടെ (33 :1 )
427 . റാഹേല്‍ മരിച്ചത് എവിടെ വച്ച്? എഫ്രാത്തായില്‍ വെച്ച് (35 :16 )
428 . ആരെ പ്രസവിച്ചപ്പോഴാണ് റാഹേല്‍ മരിച്ചത്? ബെഞ്ചമിനെ (35 :18 )
429 . ജോസെഫിനെ സഹോദരന്മാര്‍ പൊട്ടക്കിണറ്റില്‍ ഇട്ടത് എവിടെ വെച്ചായിരുന്നു? ദോത്താനില്‍ വെച്ച് (37 :17 ,24 )
430 . ജോസെഫിനെ സഹോദരന്മാര്‍ വിറ്റത് ആര്‍ക്കായിരുന്നു? ഗിലയാദില്‍ നിന്ന് വരുന്ന ഇസ്മായേല്യരുടെ യാത്രാസംഘത്തിന് (37 :28 )
431 . യൂദാ അബദ്ധത്തില്‍ പ്രാപിക്കാനിടയായ തന്റെ മരുമകള്‍ ? താമാര്‍ (38 :13 -16 )
432 . ജോസെഫിനെ കാരാഗൃഹത്തില്‍ ഇടാനുള്ള കാരണം? യജമാനന്റെ ഭാര്യയുമായി പാപം ചെയ്യാന്‍ വിസമ്മതിച്ചതിന് ( 39 :7 -20 )
433 . ഈജിപ്തിലും അയല്‍ ദേശങ്ങളിലും ക്ഷാമം എത്ര വര്ഷം നീണ്ടു നിന്നു? ഏഴു വര്ഷം (41 :54 )
434 . ഇളയ സഹോദരനെ കൊണ്ട് വരുന്നത് വരെ ജോസഫ്‌ ആരെയാണ് ബന്ധനസ്ഥനാക്കിയത്? ശിമയോനെ (42 :25 )
435 . തന്റെ ഭവനത്തില്‍ ബെഞ്ചമിനെ കണ്ട ജോസഫ്‌ എന്ത് ചെയ്തു? ഹൃദയം തേങ്ങിയപ്പോള്‍ കിടപ്പറയില്‍ പ്രവേശിച്ച്‌ അവന്‍ കരഞ്ഞു. (43 :30 )
436 . ബെഞ്ചമിന്റെ ധാന്യ ചാക്കില്‍ ജോസഫ്‌ ഒളിച്ചു വെച്ചതെന്ത് ആണ് ? വെള്ളിക്കപ്പ് (44 :2 )


437 . ദൈവം ജീവജാലങ്ങളെ എങ്ങനെയാണ് അനുഗ്രഹിച്ചത്? സമൃദ്ധമായി പെരുകി കടലില്‍ നിറയുവിന്‍. പക്ഷികള്‍ ഭൂമിയില്‍ പെരുകട്ടെ. (1 :22 )
438. എന്തിന്റെയൊക്കെ മേലാണ് ദൈവം മനുഷ്യന് ആധിപത്യം കൊടുത്തത്? കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ (1 :26 )
439 . ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളക്കാതെയിരുന്നതെന്തു കൊണ്ട്? കാരണം ദൈവം ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. (2 :5 )
440 . എങ്ങനെയാണ് ദൈവം ഭൂതലമെല്ലാം നനച്ചത്‌? ഭൂമിയില്‍ നിന്ന് ഒരു മൂടല്‍മഞ്ഞു ഉയര്‍ന്നു ഭൂതലമെല്ലാം നനച്ചു. (2 :6 )
441 . സ്ത്രീക്ക് രൂപം കൊടുത്തു ദൈവം അവളെ അവന്റെ മുന്നില്‍ കൊണ്ടുവന്നപ്പോള്‍ അവന്‍ പറഞ്ഞത് എന്താണ്? ഒടുവില്‍ ഇതാ, എന്റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും (2 :23 )
442 . എന്തുകൊണ്ടാണ് സ്ത്രീ നാരി എന്ന് വിളിക്കപ്പെടുന്നത്? നരനില്‍ നിന്ന് എടുക്കപ്പെട്ടത്‌ കൊണ്ട് (2 :23 )
443 . സര്‍പ്പം തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ പഴത്തെ കുറിച്ച് സ്ത്രീയോട് എന്താണ് പറഞ്ഞത്? അത് തിന്നാല്‍ നിങ്ങള്‍ മരിക്കുകയില്ല. അത് തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും നന്മയും തിന്മയും അറിഞ്ഞു നിങ്ങള്‍ ദൈവത്തെപോലെ ആകുമെന്നും ദൈവത്തിനറിയാം, എന്ന് സര്‍പ്പം സ്ത്രീയോട് പറഞ്ഞു. (3 :4 -5 )
444 . തോട്ടത്തിന്റെ നടുവിലെ വൃക്ഷത്തിന്റെ പഴം തിന്നപ്പോള്‍ സ്ത്രീക്കും അവളുടെ ഭര്‍ത്താവിനും എന്ത് സംഭവിച്ചു? ഉടനെ ഇരുവരുടെയും കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്നരാണെന്ന് അവരറിഞ്ഞു.അതിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ചയുണ്ടാക്കി. (3 :7 )
445 . ദൈവം എപ്പോഴാണ് ഉലാത്താന്‍ ഇറങ്ങിയത്‌? വെയിലാറിയപ്പോള്‍ (3 :8 )
446 . ദൈവമായ കര്‍ത്താവ്‌ സര്‍പ്പത്തെ എങ്ങനെയാണ് ശപിച്ചത്‌? നീ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയും ഇടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും. നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്പിക്കും. (3 :14 -15 )
447 . ദൈവം സ്ത്രീയെ ശപിച്ചത്‌ എങ്ങനെ? നിന്റെ ഗര്ഭാരിഷ്ടതകള്‍ ഞാന്‍ വര്‍ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും നിനക്ക് ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും. അവന്‍ നിന്നെ ഭരിക്കുകയും ചെയ്യും. (3 :16 )
448 . മനുഷ്യനെ ആദം എന്ന് ബൈബിളില്‍ ആദ്യമായി വിശേഷിപ്പിച്ചിരിക്കുന്നത് എവിടെയാണ്? 3 :17 ല്‍ ദൈവം മനുഷ്യനെ ശപിക്കുന്നയിടത്ത്..
449 . ദൈവം ആദത്തെ ശപിക്കുന്നത്‌ എങ്ങനെ? നീ മൂലം മണ്ണ് ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്കാലം മുഴുവന്‍ കഠിനാധ്വാനം കൊണ്ട് നീ അതില്‍ നിന്ന് കാലയാപനം ചെയ്യും. അത് മുള്ളും മുള്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും. മണ്ണില്‍ നിന്ന് എടുക്കപ്പെട്ട നീ മണ്ണിനോട് ചേരുന്നത് വരെ നെറ്റിയിലെ വിയര്‍പ്പു കൊണ്ട് ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്. പൊടിയിലേക്കു തന്നെ നീ മടങ്ങും. (3 :17 -19 )
450 . ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കുന്നതിനു മുന്‍പ് മനുഷ്യന്‍ എങ്ങനെ ആയിരിക്കുന്നുവെന്നാണ്‌ ദൈവം പറഞ്ഞത്? അവന്‍ നന്മയും തിന്മയും അറിഞ്ഞു നമ്മില്‍ ഒരുവനെ പോലെ ആയിരിക്കുന്നു. (3 :22 )