<<< Blog under Construction >>>

ഉത്പത്തി പുസ്തകം: അന്‍പത് അദ്ധ്യായങ്ങള്‍ : അഞ്ഞൂറ് ചോദ്യങ്ങള്‍
Mail your BQ Questions to : premsebas.biblequiz@blogger.com
Special Thanks to : St. Teresa Ward Unit, St. Thomas Syro Malabar Church, Doha, Qatar

ഉത്പത്തി : The Book of Genesis

ബൈബിളിലെ ആദ്യ പുസ്തകമാണ് . ഉത്പത്തി പുസ്തകം എഴുതിയത് മോശയാണന്ന് വിശ്വസിക്കുന്നു. വിശുദ്ധ വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ചുപുസ്തകങ്ങള്‍ (ഉത്പത്തി , പുറപ്പാട്, ലേവ്യര്‍, സംഖ്യ , നിയമാവര്‍ത്തനം ) എഴുതിയത് മോശയാണന്നാണ് വേദപണ്ഡിതമാര്‍ പറയുന്നത്. പുസ്തകങ്ങളെപഞ്ചഗ്രന്ഥങ്ങള്‍ എന്ന് പറയുന്നു. ഉത്പത്തി പുസ്തകത്തില്‍ ആകെ അമ്പത് അദ്ധ്യായങ്ങള്‍ ഉണ്ട് . സൃഷ്ടിയുടെ ആരംഭം മുതല്‍ ജോസഫിന്റെ മരണം വരെയാണ് ഉത്പത്തി പുസ്തകത്തില്‍ പ്രതിപാദിക്കുന്നത് .

: :
ഉത്പത്തി 1 : :
സൃഷ്ടിയുടെ വിശദരൂപമാണ് ഒന്നാം അദ്ധ്യായത്തില്‍ പറയുന്നത് . ഒന്നാം ദിവസം മുതല്‍ ആറാംദിവസം വരെയുള്ള സൃഷ്ടി വിശദീകരണം ആണ് അദ്ധ്യായത്തിലുള്ളത് . മനുഷ്യന്‍ ഒഴികയുള്ള മറ്റ്സൃഷ്ടികളെവാക്കുകൊണ്ട് (ഉണ്ടാകട്ടെ, ഉളവാകട്ടെ) സൃഷ്ടിച്ചപ്പോള്‍ മനുഷ്യനെ ദൈവം സ്വന്തം
ഛായയിലും സാദൃശ്യത്തിലും നിലത്തെ പൂഴി കൊണ്ട് നിര്‍മ്മിച്ച് ജീവശ്വാസം അവന്‍റെ നാസാ രന്ദ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു.

1 . ആദ്യം ദൈവം സൃഷ്ടിച്ചെതെന്ത് ? ആകാശവും ഭൂമിയും (1 :1)

2. നല്ലത് എന്ന് ദൈവം കണ്ട ആദ്യ സൃഷ്ടി ? വെളിച്ചം (1:4)

3. ദൈവം വെളിച്ചത്തിന് നല്‍കിയ പേര് ? പകല്‍ (1:5)

4. ഇരുളിന് ദൈവം നല്‍കിയ പേര് ? രാത്രി ( 1:5)

5. ജലമധ്യത്തില്‍ ഉണ്ടാക്കിയ വിതാനത്തിന് നല്‍കിയ പേര് ? ആകാശം (1:8)

6 . കരയ്ക്ക്‌ ദൈവം നല്‍കിയ പേര് ? ഭൂമി (1:10)

7 . ഒരുമിച്ചു കൂടിയ വെള്ളത്തിനു ദൈവം നല്‍കിയ പേര് ? കടല്‍ (1:10)

8 . പകലും രാവും തമ്മില്‍ വേര്‍പിരിക്കുവാന്‍
ദൈവം സൃഷ്ടിച്ചതെന്ത് ? ആകാശവിതാനത്തിലെ പ്രകാശങ്ങള്‍ (1:14)

9 അടയാളങ്ങളായും , ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും
എന്നിവ തിരിച്ചറിവാനായും ദൈവം സൃഷ്ടിച്ചതെന്ത്? ആകാശവിതാനത്തിലെ പ്രകാശങ്ങള്‍ (1:14)

10 ദൈവം സ്വന്തം ഛായയില്‍
സൃഷ്ടിച്ച സൃഷ്ടി ? മനുഷ്യന്‍ (1:27)

11 മനുഷ്യന് ദൈവം ഭക്ഷണമായി നല്‍കിയത് എന്ത്? ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും
വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും (1:29)

12 ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും ജീവശ്വാസമുള്ള സകലതിനും ആഹാരമായി ദൈവം നല്കിയതെന്ത്? ഹരിതസസ്യങ്ങള്‍ (1:30)

:: സൃഷ്ടി ::
ഒന്നാം ദിവസം : വെളിച്ചവും ഇരുളും (പകലും രാത്രിയും)
രണ്ടാം ദിവസം : വിതാനം(ആകാശം)
മൂന്നാം ദിവസം :
കരയും ഒരുമിച്ചു കൂടിയ വെള്ളവും (കരയും കടലും ); ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങളും
നാലാം ദിവസം : ആകാശവിതാനത്തിലെ
പ്രകാശങ്ങള്‍ , രണ്ടു മഹാദീപങ്ങള്‍
അഞ്ചാം ദിവസം : ഭീമാകാരങ്ങളായ ജലജന്തുക്കള്‍, കടലില്‍ പറ്റം ചേര്‍ന്ന് ചരിക്കുന്ന ജീവികളെയും പക്ഷികളെയും
ആറാം ദിവസം : കന്നുകാലി, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍, മനുഷ്യന്‍

:: ഉത്പത്തി 2 ::
മനുഷ്യനേയും അവനുതുണയായി നല്‍കിയ സ്ത്രിയേയും സൃഷ്ടിച്ചതെങ്ങനെയാണന്ന് വിശദമായി ഈ അദ്ധ്യായത്തില്‍ പറയുന്നു. ഏദനില്‍ തോട്ടം ഉണ്ടാക്കി മനുഷ്യനെ അവിടെ ആക്കിയതിനേയും അവന് കൊടുക്കുന്ന കല്പനയും .ബൈബിളിലെ പറയുന്ന ദൈവത്തിന്റെ ആദ്യ കല്പന (26ആം ചോദ്യം ) ഈ അദ്ധ്യായ ത്തിലാണ് .


13. മനുഷ്യനെ ദൈവം നിര്‍മ്മിച്ചതെന്തുകൊണ്ട് ? ഭൂമിയിലെ പൂഴി കൊണ്ട് (2:7)

14. കര്‍ത്താവായ ദൈവം കിഴക്ക് ഉണ്ടാക്കിയ തോട്ടം? ഏദന്‍‌തോട്ടം (2:8)

15. ഏദനിലെ തോട്ടത്തിന്റെ നടുവില്‍ ദൈവം വളര്‍ത്തിയ വൃക്ഷങ്ങള്‍? ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും (2:9)

16. ഏദനിലെ തോട്ടത്തിലെ നദിയുടെ നാല് കൈവഴികള്‍ ? പീഷോണ്‍ (2:11), ഗീഹോണ്‍ (2:13), ടൈഗ്രിസ്‌ (2:14), യൂഫ്രട്ടിസ് (2:14)

17. സ്വര്‍ണത്തിന്റെ നാടായ ഹവിലാ ചുറ്റി ഒഴുകുന്ന നദി ?
പീഷോണ്‍ (2:11)

18. കുഷ് എന്ന നാടിനെ ചുറ്റി ഒഴുകുന്ന നദി ? ഗീഹോണ്‍ (2:13)

19. അസീരിയായുടെ കിഴക്ക് ഭാഗത്ത്‌ കൂടി ഒഴുകുന്ന നദി? ടൈഗ്രിസ്‌ (2:14)

20. ഏദന്‍തോട്ടത്തില്‍ കൃഷി ചെയ്യാനും അതിനെ സംരക്ഷിക്കാനും ദൈവം ആക്കിയതാരെ? മനുഷ്യനെ(2:15)

21. സകല കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും പേരിട്ടതാര് ? മനുഷ്യന്‍ (2:19)

22. സ്ത്രീയെ ഉണ്ടാക്കാനായി ദൈവം ഉപയോഗിച്ചതെന്ത്? മനുഷ്യനില്‍ നിന്നെടുത്ത വാരിയെല്ല് (2:22)

23. സ്ത്രീയ്ക് നാരി എന്ന് പേരിട്ടതാര് ? മനുഷ്യന്‍ (2:23)

24. ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ച് വിശുദ്ധമാക്കിയത് എന്തുകൊണ്ട് ? സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി തന്റെ പ്രവൃത്തികളില്‍ നിന്ന് വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി. (2:2-3)

25. മനുഷ്യനെ സൃഷ്ടിച്ചതെങ്ങനെ? ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴി കൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസ രന്ദ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിതീര്‍ന്നു. (2:7)

26. മനുഷ്യനെ ഏദനിലെ തോട്ടത്തിലാക്കികൊണ്ട് ദൈവം കല്പിച്ചതെന്ത് ? തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചു കൊള്ളുക . എന്നാല്‍ നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്. തിന്നുന്ന ദിവസം നീ മരിക്കും. (2:17)

27. സ്ത്രിയെ സൃഷ്ടിച്ചതെങ്ങനെ ? കര്‍ത്താവ് മനുഷ്യനെ ഗാഡനിദ്രയിലാഴ്ത്തി. ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തതിനുശേഷം അവിടം മാസം കൊണ്ട് മൂടി. മനുഷ്യനില്‍ നിന്നെടുത്ത വാരിയെല്ല് കൊണ്ട് അവിടുന്ന് ഒരു സ്ത്രീക്ക് രൂപം കൊടുത്തു.(2:21-22)

:: ഉത്പത്തി 3 ::
സര്‍പ്പത്തിന്റെ പ്രലോഭനത്തില്‍ അകപ്പെട്ട സ്ത്രി തിന്നരുത് എന്ന് ദൈവം പറഞ്ഞ വൃക്ഷത്തിന്റെ ഫലം തിന്ന് ഭര്‍ത്താവിനും കൊടുത്ത് ദൈവ കല്പന ലംഘിച്ചതുകൊണ്ട് ഏദന്‍ തോട്ടം നഷ്ടപ്പെടുന്നത് ഈ അദ്ധ്യായത്തില്‍ പറയുന്നു. സര്‍പ്പത്തെ ശപിക്കുന്നതോടൊപ്പം സ്ത്രിക്കും മനുഷ്യനും ഉള്ള ശിക്ഷയും ദൈവം കല്പിക്കുന്നു. മനുഷ്യനേയും ഭാര്യയേയും ഏദന്‍‌തോട്ടത്തില്‍ നിന്ന് പുറത്താക്കി കാവലിനായി കെരൂബുകളെ നിര്‍ത്തുന്നു.


28. കര്‍ത്താവായ ദൈവം ഉണ്ടാക്കിയ എല്ലാ വന്യ ജീവികളിലും വെച്ചു കൌശലമേറിയ ജീവി?
സര്‍പ്പം (3:1)

29. സര്‍പ്പത്തിന്റെ ആദ്യത്തെ ചോദ്യം ?
തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്പിച്ചിട്ടുണ്ടോ? (3:1)

30. നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെ ഫലം സ്ത്രീ പറിച്ചു തിന്നു ഭര്‍ത്താവിനും കൊടുത്തതെന്തു കൊണ്ട് ?
വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും കണ്ണിനു കൌതുകകരവും അറിവെകാന്‍ കഴിയുമെന്നതിനാല്‍അഭികാമ്യവും ആണെന്ന് കണ്ട് (3:6)

31. സ്ത്രീയും പുരുഷനും തങ്ങളുടെ നഗ്നത മറയ്ക്കാന്‍ അരക്കച്ച ഉണ്ടാക്കിയതെന്തുകൊണ്ട് ?
അത്തിയിലകള്‍ കൂട്ടിത്തുന്നി (3:7)

32. ആരു നിമിത്തമാണ് മണ്ണ് ശപിക്കപെട്ടിരിക്കുന്നത്?
മനുഷ്യന്‍ (3:17)

33. മനുഷ്യന്‍ തന്റെ ഭാര്യയ്ക്ക് നല്‍കിയ പേരെന്ത് ?
ഹവ്വാ (3:20)

34. ദൈവം ആദാമിനും ഹവ്വയ്ക്കും ഉണ്ടാക്കി നല്‍കിയ ഉടയാട എന്തുകൊണ്ട് ഉള്ളതായിരുന്നു?
തോല്‍‌കൊണ്ട് (3:21)

35. ദൈവം തിന്നരുത് എന്ന് പറഞ്ഞ ഏത് വൃക്ഷത്തിന്റെ ഫലമാണ് മനുഷ്യനും സ്ത്രിയും തിന്നത് ?
നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം (3:22)

36. എത് വൃക്ഷത്തിന്റെ ഫലം തിന്നാലാണ് അമര്ത്യനാകാന്‍ ഇടയാകുന്നത് ?
ജീവന്റെ വൃക്ഷത്തിന്റെ ഫലം തിന്നാല്‍ (3:22)

37. ജീവന്റെ വൃക്ഷത്തിലേക്കുള്ള വഴി കാക്കാന്‍ ദൈവം ചെയ്ത്‌തെന്ത്?
ഏദന്‍‌തോട്ടത്തിനു കിഴക്കു അവിടുന്ന് കെരൂബുകളെ കാവല്‍ നിര്‍ത്തി എല്ലാ വശങ്ങളിലേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്ന് സ്ഥാപിച്ചു. (3:24)

:: ഉത്പത്തി 4 ::

ആദാമിനേയും അവന്റെ ഭാര്യയേയും ദൈവം ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കിയതിനുശേഷമുള്ള അവരുടെ ജീവിതമാണ് ഈ അദ്ധ്യായത്തില്‍ പറഞ്ഞു തുടങ്ങുന്നത്. ആദ്യത്തെ വഴിപാടും ആദാമിന്റെ മക്കളായ കായേനും ആബേലിനും സംഭവിക്കുന്ന ദുരന്തവും ഇതില്‍ പ്രതിപാദിക്കുന്നു. കായേനിലാല്‍ കൊല്ലപ്പെടുന്ന ആബേലിന്റെ രക്തത്തിന്റെ നിലവിളി കേട്ട ദൈവം കായേനെ അവന്‍ നില്‍ക്കുന്ന ദേശത്ത് നിന്ന് മാറിപ്പോകാന്‍ ആവിശ്യപ്പെടുന്നു. പിന്നീട് ഈ അദ്ധ്യായത്തില്‍ കാണുന്നത് കായേന്റെ വംശപാരമ്പര്യമാണ്.


38. ആദ്യം ജനിച്ചവന്‍ ?
കായേന്‍ (4:1)

39. കായേന്റെ തൊഴില്‍?
കൃഷി (4:2)

40. ആബേലിന്റെ തൊഴില്‍?
ആട്ടിടയന്‍ (4:2)

41. ദൈവം ആദ്യമായി പ്രസാദിച്ചത് ആരുടെ വഴിപാടില്‍ ?
ആബേലിന്റെ വഴിപാടില്‍ (4:4)

42 ആബേലിന്റെ വഴിപാട് ?
തന്റെ ആട്ടിന്കൂട്ടത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്തു അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍. (4:4)

43. ആദ്യത്തെ കൊലപാതകം ?
ആബേലിന്റെ കൊലപാതകം (4:8)

44. എവിടെ വെച്ചാണ് കായേന്‍ ആബേലിനെ കൊന്നത് ? വയലില്‍ വെച്ച് (4:8)

45. നിന്റെ സഹോദരന്‍ ആബേല്‍ എവിടെയെന്ന കര്‍ത്താവിന്റെ ചോദ്യത്തിന് കായേന്‍ നല്‍കിയ മറുപടി? "എന്റെ സഹോദരന്റെ കാവല്ക്കാരനാണോ ഞാന്‍‍" (4:9)

46. ഭൂമിയില്‍ ദൈവത്തോട് നിലവിളിച്ച ആദ്യത്തെ ശബ്‌ദ്ദം?
ആബേലിന്റെ രക്തത്തിന്റെ ശബ്ദം (4:10)

47. ആദ്യത്തെ അടയാളം?
കായേനെ കാണുന്നവര്‍ ആരും കൊല്ലാതിരിക്കേണ്ടതിന് ദൈവം അവന് വെച്ച അടയാളം

48. കര്‍ത്താവിന്റെ സന്നിധി വിട്ടു കായേന്‍ പോയി വാസമുറപ്പിച്ച ദേശം? ഏദന് കിഴക്ക് നോദു ദേശത്ത്‌ (4:16)

49. ആദ്യം നഗരം പണിതവന്‍ ?
കായേന്‍ (4:17)

50. ആദ്യത്തെ നഗരത്തിന്റെ പേര് ?
ഹെനോക്ക് (4:17)

51. കായേന്റെ മകന്‍ ?
ഹെനോക്ക് (4:17)

52. ആദ്യത്തെ ബഹുഭാര്യാത്വം ?
ലാമെക് (4:19)

53. ലാമെകിന്റെ ഭാര്യമാര്‍ ?
ആദാ , സില്ലാ (4:19)

54. കൂടാരവാസികളുടേയും അജപാലകരുടെയും പിതാവായി തീര്‍ന്നവന്‍ ?
യാബാല്‍ (4:20)

55. കിന്നരവും വേണുവും ഉപയോഗിക്കുന്നവര്‍ക്കെല്ലാം പിതാവായി തീര്‍ന്നവന്‍ ?
യൂബാല്‍ (4:21)

56 ചെമ്പു പണിക്കാരുടെയും ഇരുമ്പു പണിക്കാരുടെയും പിതാവായി തീര്‍ന്നവന്‍ ? തൂബല്‍ കയീന്‍ (4: 22)

57. ഹവ്വായ്ക്ക് ആബെലിനു പകരം ദൈവം കൊടുത്ത പുത്രന്‍ : സേത്ത് (4:25)

58. ആദാമിന്റെ മക്കള്‍?
കയീന്‍ (4:1) , ഹാബെല്‍ (4:2) , സേത്ത് (4:25), വേറെയും പുത്രന്മാരും പുത്രിമാരും (5:4)

:: ഉത്പത്തി 5 ::
ആദാമിന്റെ വംശപാരമ്പര്യം പ്രതിപാദിക്കുന്നു. ആദാം മുതല്‍ നോഹവരെയുള്ള 10 തലമുറകളുടെ ജനനം പറയുന്നു.

59.
സേത്ത് ജനിക്കുമ്പോള്‍ ആദാമിന്റെ പ്രായം ?
130 വയസ് (5:3)

60. ആദാമിന്റെ ആയുഷ്‌ക്കാലം?
930 സംവത്സരം (5:5)

61. സേത്തിന്റെ മകന്‍ ?
എനോഷ് (5:6)

62. സേത്തിന്റെ ആയുഷ്‌ക്കാലം?
912 സംവത്സരം (5:7)

63. ദൈവത്തിനു പ്രിയപ്പെട്ടവനായി ജീവിച്ചു എന്ന് വൈബിളില്‍ പറഞ്ഞിരിക്കുന്ന ആദ്യ വ്യക്തി?
ഹെനോക്ക് (5:22)

64. ഹെനോക്ക് എത്ര സംവത്സരമാണ് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചത് ?
365 സംവത്സരം (5:23)

65. ദൈവം എടുത്തുകൊണ്ടതിനാല്‍ കാണാതായവന്‍ ?
ഹെനോക്ക് (5:24)

66. നോഹയുടെ പിതാവ് ?
ലാമെക് (5:28)

67. നോഹ ജനിക്കുമ്പോള്‍ ലാമെക്കിന്റെ പ്രായം?
182 സംവത്സരം

68. നോഹയുടെ മക്കള്‍ ?
ഷേം , ഹാം , യാഫെത്ത് (5:32)

:: ഉത്പത്തി 6 ::
തന്റെ സൃഷ്ടികളെക്കുറിച്ച് കര്‍ത്താവ് പരിതപിക്കുന്നതും മനുഷ്യനെയും ജീവജാലങ്ങളെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കാന്‍ കര്‍ത്താവ്‌ തീരുമാനിക്കുന്നതും ഈ അദ്ധ്യായത്തില്‍ കാണാം. നോഹ ആ തലമുറയിലെ നീതിമാന്‍ ആയിരുന്നത് കൊണ്ട് കര്‍ത്താവ്‌ നോഹയോടു ഒരു പെട്ടകം ഉണ്ടാക്കാന്‍ കല്പിക്കുകയും ഒരു ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു. ദൈവം കല്പിച്ചതുപോലെ നോഹ പ്രവര്‍ത്തിക്കുന്നു.

69. മനുഷ്യന്റെ ആയുസ്സ് എത്ര വര്‍ഷമായിട്ടാണ് ദൈവം നിശ്ചയിച്ചത് ?
120 വര്‍ഷം (6:3)

70. മനുഷ്യനെ ഉണ്ടാക്കുകകൊണ്ട് യഹോവ അനുതപിച്ചു. കാരണം എന്ത് ?
ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും ഇപ്പോഴും ദുഷിച്ചത്‌ മാത്രമാണെന്നും കര്‍ത്താവ്‌ കണ്ടത് കൊണ്ട്...... (6:5-6)

71. കര്‍ത്താവ് ദുഖിച്ചതെന്തുകൊണ്ട്?
മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും സൃഷ്ടിച്ചതില്‍.. (6:7)

72. നീതിമാനും തന്റെ തലമുറയില്‍ റയറ്റവനും ആയിരുന്നവന്‍ ?
നോഹ (6:9)

73. നോഹ പെട്ടകം ഉണ്ടാക്കാന്‍ ഉപയോഗിച്ച മരം?
ഗോഫര്‍ മരം (6:14,22)

74. നോഹയുടെ പെട്ടകത്തിന്റെ അളവ് ?
നീളം 300 മുഴം , വീതി 50 മുഴം , ഉയരം 30 മുഴം (6:15)

75 . ആരൊക്കെയാണ് പെട്ടകത്തില്‍ കയറണമെന്ന് കര്‍ത്താവ്‌ നോഹയോടു അരുളിച്ചെയ്തത്? നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും. (6 : 18 )

:: ഉത്പത്തി 7 ::
ആരെയൊക്കെ പെട്ടകത്തില്‍ കയറ്റണമെന്ന് കര്‍ത്താവ്‌ നോഹയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നു. നാല്പതു ദിവസം പെയ്ത മഴയില്‍ പെട്ടകം ഒഴുകിത്തുടങ്ങി. നോഹയും അവനോടൊപ്പം പെട്ടകത്തിലുണ്ടായിരുന്നവരും മാത്രം അവശേഷിച്ചു.

76 വംശം നിലനിര്‍ത്താനായി ഏതൊക്കെ മൃഗങ്ങളെയും പക്ഷികളെയും ആണ് പെട്ടകത്തില്‍ കൂടെ കൊണ്ടുപോകാന്‍ കര്‍ത്താവ്‌ കല്പിച്ചത്? എല്ലായിനം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും (6 :20 ), ശുദ്ധിയുള്ള മൃഗങ്ങളില്‍ നിന്ന് ആണും പെണ്ണുമായി ഏഴു ജോഡിയും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്ന് ഒരു ജോഡിയും ആകാശത്തിലെ പറവകളില്‍ നിന്ന് പൂവനും പിടയുമായി ഏഴു ജോഡിയും. (7 : 2 -3 )

77. ഭൂമുഖത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ നോഹയ്ക്ക് എത്ര വയസായിരുന്നു.?
600 (7:6)

78. പ്രളയകാലത്ത് എത്ര ദിവസമാണ് മഴ പെയ്തത് ?
നാല്പതുരാവും നാല്പതു പകലും. (7:12)

79 എന്നാണു അഗാധത്തിലെ ഉറവകള്‍ പൊട്ടിയൊഴുകാന്‍ തുടങ്ങിയത് ? നോഹയുടെ ജീവിതത്തിനെ അറുനൂറാം വര്ഷം രണ്ടാം മാസം പതിനേഴാം ദിവസം (7 :11 )

80. പെട്ടകത്തിന്റെ വാതില്‍ അടച്ചതാര് ?
കര്‍ത്താവ്‌ (7:15)

81. പര്‍വ്വതങ്ങള്‍ മുങ്ങുവാന്‍ തക്കവണ്ണം എത്ര ഉയരത്തിലാണ് വെള്ളം പൊങ്ങിയത് ?
പര്‍വതങ്ങള്‍ക്കു മുകളില്‍
15 മുഴം ഉയരത്തില്‍ (7:19)

82. വെള്ളപ്പൊക്കം എത്ര ദിവസം നീണ്ടുനിന്നു?
150 ദിവസം (7:24)

:: ഉത്പത്തി 8 ::
പ്രളയത്തിനുശേഷം നോഹയുടെ പെട്ടകം അറാറാത്ത് പര്‍വ്വതത്തില്‍ ഉറയ്ക്കുകയും പെട്ടകത്തിലുള്ളവര്‍ പുറത്തു വരികയും ചെയ്യുന്നു. നോഹ ബലിപീഠം നിര്‍മിച്ചു കര്‍ത്താവിനു ഒരു ദഹനബലിയര്‍പ്പിച്ചു.

83. പെട്ടകം ഉറച്ച പര്‍വ്വതം ?
അറാറാത്ത് പര്‍വ്വതം (8:4)

84. വെള്ളപ്പൊക്കത്തിന്റെ എത്രാം ദിവസമാണ് പെട്ടകം പര്‍വതത്തില്‍ ഉറച്ചത്? ഏഴാം മാസം പതിനേഴാം ദിവസം (8 :4 )


85. പെട്ടകം ഉറച്ചശേഷം അതില്‍ നിന്ന് പുറത്തുപോയ ആദ്യജീവി ?
മലങ്കാക്ക (8:7)

86. നോഹ പെട്ടകത്തില്‍ നിന്ന് രണ്ടാമത് പുറത്ത് വിട്ട ജീവി?
പ്രാവ് (8:8)

87. രണ്ടാമത്തെ പ്രാവിശ്യം പ്രാവ് തിരിച്ചു വന്നത് ഏത് വൃക്ഷ ഇലയുമായി ?
ഒലിവില (8:11)

88. എത്ര പ്രാവിശ്യം നോഹ പെട്ടകത്തില്‍ നിന്ന് പ്രാവിനെ പുറത്ത് വിട്ടു?
3 (8:8 , 8:10 , 8:12)

89. ആദ്യമായി ബലിപീഠം പണിതവന്‍ ?
നോഹ (8:20)

90. ആദ്യമായി ദഹനബലി അര്‍പ്പിച്ചവന്‍ ?
നോഹ (8:20)

:: ഉത്പത്തി 9 : :

91. കര്‍ത്താവിന്റെ ഉടമ്പടിയുടെ അടയാളം ?
ദൈവത്തിന്റെ വില്ല് (മഴവില്ല് ) (9:13)

92. ഹരിതസസ്യങ്ങള്‍ക്ക് പുറമേ എന്താണ് പുതിയതായി കര്‍ത്താവ്‌ മനുഷ്യര്‍ക്ക്‌ ആഹാരമായി നല്‍കിയത്? ചരിക്കുന്ന ജീവികളെല്ലാം (9 :3 )

93. നോഹയോടും സന്തതികലോടും കര്‍ത്താവ്‌ ഉറപ്പിച്ച ഉടമ്പടി എന്താണ്? ഇനിയൊരിക്കലും വെള്ളപ്പൊക്കം കൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവരുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കം ഉണ്ടാവുകയില്ല.(9 :11 )


94. കാനാന്റെ പിതാവ് ?
ഹാം (9:18)

95. മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയവന്‍ ?
നോഹ (9:21)

96. വീഞ്ഞ് കുടിച്ചു മത്തനായി നഗ്നനായി കൂടാരത്തില്‍ കിടന്നതാര്?
നോഹ (9:21)

97. പിതാവിന്റെ നഗ്നത കണ്ടവന്‍ ?
ഹാം (9:22)

98. പിതാവിന്റെ നഗ്നത മറച്ചവര്‍ ?
ഷേം , യാഫെത്ത് (9:23)

99. വെള്ളപ്പൊക്കത്തിനു ശേഷം നോഹ ജീവിച്ചത് എത്ര വര്ഷം ?
350 വര്ഷം (9:28)

100. നോഹയുടെ ജീവിതകാലം എത്ര വര്‍ഷമായിരുന്നു?
950 വര്ഷം

:: ഉത്പത്തി 10 : :


101. കടലോരത്തും ദ്വീപുകളിലും ഉള്ള ജനങ്ങള്‍ ആരുടെ സന്തതികള്‍ ആണ്? യാവാന്റെ പുത്രന്മാരുടെ ( 10 : 4 -5 )

102. ഭൂമിയിലെ ആദ്യത്തെ വീരപുരുഷനും നായാട്ടുവീരനും‍? കുഷിന്റെ പുത്രനായ നിമ്രോദ് (10:8)

103. എവിടെ നിന്നാണ് ഫിലിസ്ത്യരുടെ ഉദ്ഭവം? കസലുഹിമില്‍ നിന്ന്. (10 :14 )

104. വെള്ളപ്പൊക്കത്തിനു ശേഷം ഭൂമിയില്‍ ജാതികള്‍ പിരിഞ്ഞു പോയത് ആരില്‍ നിന്ന് ?
നോഹയുടെ പുത്രന്മാരുടെ വംശങ്ങളില്‍ നിന്ന് (10:32)

:: ഉത്പത്തി 11 : :

105. മനുഷ്യര്‍ പട്ടണം പണിത സ്ഥലം ? ഷീനാറിലെ ഒരു സമതല പ്രദേശത്ത് (11:2)

106. മനുഷ്യരുടെ ഭാഷ ദൈവം ഭിന്നിപ്പിച്ചു അവരെ ചിതറിച്ചു കളഞ്ഞ സ്ഥലം ? ബാബേല്‍ (11:10)

107. അബ്രാം‌മിന്റെ പിതാവ് ? തേരഹ് (11:26)

108. തേരഹിന്റെ പുത്രന്മാര്‍ ? അബ്രാം , നാഹോര്‍ , ഹാരാന്‍ (11:26)

109.
അബ്രാമിന്റെ ഭാര്യ ? സാറായി (11 :29 )

110. നാഹോരിന്റെ ഭാര്യ ? മില്‍ക്കാ (11:29)

111. അബ്രാമിന്റെ സഹോദര(ഹാരന്‍) പുത്രന്‍ ? ലോത്ത് (11:27)

112. അപ്പനായ തേരഹിനു മുമ്പേ മരിച്ച പുത്രന്‍ ? ഹാരാന്‍ (11:28)

:: ഉത്പത്തി 12 : :

113. ഹാരാനില്‍ നിന്ന് കാനാന്‍ ദേശത്തേക്ക് പുറപ്പെട്ടപ്പോള്‍ അബ്രാമിന്റെ പ്രായം ?
75 വയസ് (12:4)

114. ആരുടെ കല്പനപ്രകാരമാണ് അബ്രാം ഹാരാനില്‍ നിന്ന് പുറപ്പെട്ട്കാനാന്‍ ദേശത്തേക്ക് പോയത് ? കര്‍ത്താവിന്റെ (12:1)

115. അബ്രാം ആദ്യം ബലിപീഠം ഉണ്ടാക്കിയ സ്ഥലം ?
ഷേക്കെമില്‍ മോറെയുടെ ഓക്ക്മരത്തിന്റെ അവിടെ കര്‍ത്താവ്‌ പ്രത്യക്ഷപ്പെട്ടിടത്ത്
(12:7)

116. അബ്രാം രണ്ടാമത് ബലിപീഠം ഉണ്ടാക്കിയ സ്ഥലം ?
ബഥേലിന് കിഴക്കും ആയിക്ക് പടിഞ്ഞാറുമായി
(12:8)

:: ഉത്പത്തി 13 : :

117. അബ്രാമും ലോത്തും തമ്മില്‍ പിരിഞ്ഞ സ്ഥലം?
ബഥേലിനും ആയിക്കും ഇടയ്ക്ക് (13:3)

118. ലോത്ത് തിരഞ്ഞെടുത്ത സ്ഥലം: കാനാന്‍ ദേശത്തിന് കിഴക്ക് ജോര്‍ദാന്‍ സമതലം (13 : 11 )

:: ഉത്പത്തി 14 : :

119. അത്യന്നതനായ ദൈവത്തിന്റെ പുരോഹിതന്‍ ? മെല്‍ക്കിസെദേക്ക് (14:18)

120. മെല്‍ക്കിസെദേക്ക് ഏത് രാജ്യത്തെ രാജാവായിരുന്നു? സാലെം (14:18)

121. അബ്രാം സകലത്തിലും ദശാംശം കൊടുത്തതാര്‍ക്ക് ? മെല്‍ക്കിസെദേക്കിന് (14 :20)

:: ഉത്പത്തി 15 : :

122 അബ്രാമിനു സന്താനങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ് അവന്റെ വീടിന്റെ അവകാശിയായി ആരെയാണ് പറഞ്ഞിരിരുന്നത് ? ദമാസ്കസുകാരന്‍ ഏലിയേസ൪ (15:2)

123. അബ്രാമിന് ദൈവം നല്‍കിയ ഉടമ്പടി എന്താണ് ? അബ്രാമിന്റെ സന്തതിപരമ്പരയ്ക്ക് ഈജിപ്ത് നദി മുതല്‍ മഹാനദിയായ യൂഫ്രട്ടീസ് വരെയുള്ള സ്ഥലങ്ങള്‍ കര്‍ത്താവ്‌ നല്‍കി. (15 : 18 -20 )

:: ഉത്പത്തി 16 : :


124. സാറായിയുടെ
ഈജിപ്തുകാരി ദാസി ? ഹാഗാര്‍ (16:1)

125. അബ്രാമിന് ഹാഗാറില്‍ ജനിച്ച മകന്‍? ഇസ്മായേല്‍ (16:15)

126 . ഓടിപ്പോയ ഹാഗാറിനെ കര്‍ത്താവിന്റെ ദൂതന്‍ എവിടെ വച്ചാണ് കണ്ടെത്തിയത്? ഷൂറിലേക്ക്ഉള്ള വഴിയില്‍ മരുഭൂമിയിലുള്ള ഒരു നീരുറവയുടെ അടുത്തുവച്ച് (16 :7 )

127 . എന്നെ കാണുന്നവനായ ദൈവത്തെ ഞാനും കണ്ടു എന്ന് പറഞ്ഞ് ഹാഗാര്‍ തന്നോട് സംസാരിച്ച കര്‍ത്താവിനെ എന്ത് പേരാണ് വിളിച്ചത്? എല്‍റോയ് (16 : 13 )

128 . കര്‍ത്താവിന്റെ ദൂതന്‍ ഹാഗാറിനെ കണ്ട കാദേഷിനും ബെരെദിനും ഇടക്കുള്ള നീരുരവയ്ക്ക് എന്ത് പേരാണ് ഉണ്ടായത് ? ബെര്ല്ഹായ് റോയ് (16 :14 )

129 . ഹാഗാര്‍ ഇസ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാമിന് എത്ര വയസായിരുന്നു? എണ്‍പത്തി ആറ് വയസ്സ് (16 : 16 )

:: ഉത്പത്തി 17 : :

130. ദൈവം അബ്രാമിനു നല്‍കിയ പേര് ? അബ്രാഹാം (17:5)

131. അബ്രാമിന് എത്ര വയസായപ്പോഴാണ് അദ്ദേഹത്തിന്റെ പേര് അബ്രാഹാം എന്ന് ദൈവം മാറ്റിയത് ? 99 വയസില്‍ (17:1)

132 . അബ്രഹാമും സന്തതികളും തലമുറ തോറും പാലിക്കേണ്ട ദൈവത്തിന്റെ ഉടമ്പടി എന്താണ്? പുരുഷന്മാരെല്ലാം അഗ്രചര്‍മ്മം പരിശ്ചെദനം ചെയ്യണം (17 :11 )

133. എത്ര ദിവസം പ്രായമാകുമ്പോഴാണ് ആണ്‍കുട്ടിക്ക് പരിശ്ചെദനം ചെയ്യേണ്ടത് ? എട്ട് ദിവസം പ്രായമാകുമ്പോള്‍ (17:12)

134 . അബ്രഹാമിന്റെ ഭാര്യ സാറായിക്ക് ദൈവം നല്‍കിയ പേര് ? സാറാ ( 17 : 15 )

135 . സാറായുടെ പുത്രനെ എന്ത് പേര് വിളിക്കണം എന്നാണു ദൈവം അരുളിച്ചെയ്തത്? അവനെ ഇസഹാക്ക് എന്ന് വിളിക്കണം (17 :19 )

136. അബ്രാഹാം പരിശ്ചെദനം ചെയ്യുമ്പോള്‍ എത്ര വയസ്സായിരുന്നു? 99 വയസ് (17:24)

137. എത്രാമത്തെ വയസിലാണ് ഇസ്മായേല്‍
പരിശ്ചെദനം ചെയ്തത് ? പതിമൂന്നു വയസില്‍ (17:25)


:: ഉത്പത്തി 18 : :


138 . മാമ്രെയുടെ ഓക്ക്‌ മരത്തോപ്പിനു സമീപം കര്‍ത്താവ്‌ പ്രത്യക്ഷനായപ്പോള്‍ എന്ത് വിളമ്പിയാണ് അബ്രഹാം കര്‍ത്താവിനെ ശുശ്രൂഷിച്ചത്? വെണ്ണയും പാലും പാകം ചെയ്ത മൂരിയിറച്ചിയും (18 :9 )

139 . അബ്രഹാമിനെ കര്‍ത്താവ്‌ തിരഞ്ഞെടുത്തത് എന്തിനു വേണ്ടിയാണ് ? നീതിയും ന്യായവും പ്രവര്‍ത്തിച്ച കര്‍ത്താവിന്റെ വഴിയിലൂടെ നടക്കാന്‍ തന്റെ മക്കളോടും പിന്മുറക്കാരോടും അവന്‍ കല്പിക്കുന്നതിനും അങ്ങനെ കര്‍ത്താവ്‌ അവനോടു ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ്. (18 :19 )

140 . ഏത് ദേശങ്ങള്ക്കെതിരെയുള്ള മുറവിളി വളരെ വലുതും അവരുടെ പാപം ഗുരുതരവും ആണെന്നാണ്‌ കര്‍ത്താവ്‌ അബ്രഹാമിനോട് പറഞ്ഞത് ? സോദോമിനും ഗോമോറാക്കും എതിരെ. (18 :20 )

141 . ആ നഗരത്തില്‍ എത്ര നീതിമാന്മാരുണ്ടെങ്കില്‍ സോദോമിനെയും ഗോമോറായെയും നശിപ്പിച്ചു കളയില്ല എന്നാണു കര്‍ത്താവ്‌ ആദ്യം അബ്രഹാമിനോട് പറഞ്ഞത് ?അന്‍പത് നീതിമാന്മാരുണ്ടെങ്കില്‍ (18 :24 )

142 . ആ നഗരത്തില്‍ എത്ര നീതിമാന്മാരുണ്ടെങ്കില്‍ സോദോമിനെയും ഗോമോറായെയും നശിപ്പിച്ചു കളയില്ല എന്നാണു കര്‍ത്താവ്‌ അവസാനം അബ്രഹാമിനോട് പറഞ്ഞത് ?പത്ത് നീതിമാന്മാരുണ്ടെങ്കില്‍ (18 :32 )

:: ഉത്പത്തി 19 ::

143 . സോദോം ഗോമോറായില്‍ കര്‍ത്താവിന്റെ ദൂതന്മാരെ നഗരവാതിലിനടുത്ത് എതിരേറ്റത് ആരാണ് ? ലോത്ത് (19 :1 )

144. സൊദോം ഗോമോറയില്‍നിന്നു നിന്ന് ഏത് പട്ടണത്തിലേക്കാണ് ലോത്ത് ഓടിപ്പോയത് ? സോവാര്‍ ( 19:22)

145 . ഗന്ധകവും അഗ്നിയും വര്‍ഷിച്ചു കര്‍ത്താവ് നശിപ്പിച്ചു കളഞ്ഞ പട്ടണങ്ങള്‍? സോദോമും ഗോമോറായും (19 :24 )

146 . തിരിഞ്ഞു നോക്കിയത് കൊണ്ട് ഉപ്പുതൂണായി തീര്‍ന്നത് ആരാണ്? ലോത്തിന്റെ ഭാര്യ ( 19 :26 )

147 . അപ്പന്റെ സന്താനപരംപര നിലനിര്‍ത്താന്‍ അപ്പനോടൊപ്പം ശയിച്ചവര്‍ ആര്? ലോത്തിന്റെ പെണ്‍മക്കള്‍ (19 : 33 -35 )

148 . അപ്പനെ വീഞ്ഞ് കുടിപ്പിച്ചു അപ്പനില്‍ നിന്ന് ഗര്‍ഭം ധരിച്ചവര്‍ ആര്? ലോത്തിന്റെ പെണ്‍മക്കള്‍ (19 : 36 )

149 . മോവാബ്യരുടെ പിതാവ്? ലോത്തിന്റെ മകന്‍ മോവാബ് (19 : 37 )

150 . അമ്മോന്യരുടെ പിതാവ്? ലോത്തിന്റെ മകന്‍ ബന്‍ അമ്മി (19 :38 )


:: ഉത്പത്തി 20 ::

151. അബ്രാഹാം പരദേശിയായി
പാര്‍ത്ത സ്ഥലം ? ഗരാര്‍ (20:1)

152 . ഗരാറിലെ രാജാവ് ആരായിരുന്നു? അബിമെലക്ക് (20 :2 )

153 . സ്വന്തം പിതാവിന്റെ മകളെ, സഹോദരിയെ വിവാഹം കഴിച്ചതാര്? അബ്രഹാം (20 :12 )

:: ഉത്പത്തി 21 ::

154 . അബ്രഹാമിന് എത്ര വയസ്സുള്ളപ്പോഴാണ് ഇസഹാക്ക് ജനിച്ചത്? നൂറു വയസ്സ് (21 :5 )

155 . ഹാഗാര്‍ തന്റെ മകനെയും എടുത്തു കൊണ്ട് എവിടെയാണ് അലഞ്ഞു നടന്നത്? ബേര്‍ഷെബ മരുപ്രദേശത്ത് (21 :14 )

156 . ഹാഗാറിന്റെ കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ട്, ഹാഗാറിന്റെ കണ്ണ് തുറന്നപ്പോള്‍ എന്താണ് കണ്ടത്? അവള്‍ ഒരു കിണര്‍ കണ്ടു (21 : 19 )

157 . ഇസ്മായേല്‍ വളര്‍ന്ന് സമര്‍ത്ഥന്‍ ആയൊരു വില്ലാളിയായി തീര്‍ന്നതിനു ശേഷം പാര്‍ത്തത്‌ എവിടെ? പാരാനിലെ മരുഭൂമിയില്‍ (21 :21 )

158 . ഗരാറിലെ രാജാവായ അബിമെലക്കിന്റെ സൈന്യാധിപന്‍ ? ഫിക്കോള്‍ (21 :22 )

159 . ഗരാറിലെ രാജാവായ അബിമെലക്കും അബ്രഹാമും ഉടമ്പടിയുണ്ടാക്കിയ സ്ഥലം? ബേര്‍ഷെബ (21 :31 )

160 . അബ്രഹാം ബേര്‍ഷെബയില്‍ നട്ടുപിടിപ്പിച്ച വൃക്ഷം? ഭാനുക വൃക്ഷം (21 :33 )



:: ഉത്പത്തി 22 ::


161 . അബ്രഹാം ഇസഹാക്കിനെ ദഹന ബലിയായി അര്‍പ്പിക്കാന്‍ കൊണ്ട് പോയത് എവിടെയായിരുന്നു? മോറിയാ ദേശത്തെ ഒരു മലമുകളില്‍ (22 :2 )

162 . ഇസഹാക്കിനു പകരം ദഹന ബലിയര്‍പ്പിക്കാന്‍ മുട്ടാടിനെ ദൈവം നല്‍കിയ സ്ഥലത്തിന് അബ്രഹാം എന്ത് പേരാണ് ഇട്ടത്? യാഹ് വെ യിരെ (22 :14 )

:: ഉത്പത്തി 23 ::

163 . സാറയുടെ ജീവിതകാലം എത്ര വര്‍ഷമായിരുന്നു? നൂറ്റി ഇരുപത്തേഴു വര്ഷം (23 :1 )

164 . സാറാ എവിടെ വെച്ചാണ് മരിച്ചത്? ഹെബ്രോന്‍ എന്നറിയപ്പെടുന്ന കിരിയാത്ത് അര്ബായില്‍ വെച്ച്. ((23 :2 )

165 . സാറയെ എവിടെയാണ് സംസ്കരിച്ചത്? മക്പെലായില്‍ സോഹാറിന്റെ പുത്രനായ എഫ്രോണിന്റെ വയലിന്റെ അതിര്‍ത്തിയിലുള്ള ഗുഹയില്‍ (23 :9 ,19 )

166 . സാറയെ അടക്കം ചെയ്ത ശ്മശാന ഭൂമി ആരുടെ കയ്യില്‍ നിന്നാണ് അബ്രഹാം വാങ്ങിയത്? സോഹാറിന്റെ പുത്രനായ എഫ്രോണ്‍ (23 :8 )

167 . സാറയുടെ ശ്മശാന ഭൂമിക്കു അബ്രഹാം നല്‍കിയ വില എത്രയായിരുന്നു? നാനൂറു ഷെക്കല്‍ വെള്ളി ( 23 :15 )

:: ഉത്പത്തി 24 ::

168 . ഇസഹാക്കിനു ഭാര്യയെ അന്വേഷിച്ചു അബ്രഹാമിന്റെ ദാസന്‍ പോയത് എവിടെയ്കാണ്? മെസപ്പോട്ടാമിയായില്‍ നാഹോറിന്റെ നഗരത്തില്‍ ( 24 :10 )

169 . അബ്രഹാമിന്റെ സഹോദരന്‍ നാഹോറിന് ഭാര്യ മില്‍ക്കായില്‍ ഉണ്ടായ മകനായ ബത്തുവേലിന്റെ മകള്‍? റബേക്ക (24 :15 )

170 . വെള്ളത്തിന്‌ പകരം അബ്രഹാമിന്റെ ദാസന്‍ റബേക്കക്ക് നല്‍കിയത് എന്തെല്ലാം? അര ഷെക്കല്‍ തൂക്കമുള്ള ഒരു സ്വര്‍ണ മോതിരവും പത്തു ഷെക്കല്‍ തൂക്കമുള്ള രണ്ടു പൊന്‍ വളകളും ( 24 :22 )

171 . റബേക്കയുടെ സഹോദരന്റെ പേര് ? ലാബാന്‍ (24 :29 )



:: ഉത്പത്തി 25 ::

172 . അബ്രഹാത്തിന്റെ രണ്ടാമത്തെ ഭാര്യ ? കേത്തൂറ (25 .1)

173 . അബ്രഹാത്തിന്റെ ആയുഷ്കാലം എത്ര വര്‍ഷമായിരുന്നു? നൂറ്റി എഴുപത്തിയഞ്ച് വര്ഷം ( 25 :7)

174 . അബ്രഹാമിനെ അടക്കിയത്‌ എവിടെ? മാമ്രെയുടെ എതിര്‍വശത്ത് സോഹാര്‍ എന്നാ ഹിത്യന്റെ മകനായ എഫ്രോണിന്റെ വകയായിരുന്ന മക്പെലാ ഗുഹയില്‍ (25 :9)

175 . ഇസ്മായെലിന്റെ ആയുഷ്കാലം എത്ര വര്‍ഷമായിരുന്നു? നൂറ്റി മുപ്പത്തേഴു വര്ഷം ( 25 : 17)

176 . ഇസഹാക്കിനു എത്ര വയസ്സുണ്ടായിരുന്നപോഴാണ് റബേക്കയെ ഭാര്യയായി സ്വീകരിച്ചത്? നാല്പതു വയസ്സുള്ളപ്പോള്‍ ( 25 : 20)

177 . ഇസഹാക്കിന്റെ മക്കളില്‍ മൂത്തവന്‍, /ചെമന്നിരുന്ന, / ദേഹം മുഴുവന്‍ രോമക്കുപ്പായം ഇട്ടതുപോലെയായിരുന്നവന്‍ ? ഏസാവ് ( 25 :25)

178 . ഇസഹാക്കിന്റെ മക്കളില്‍ ഇളയവന്‍/ ജനിച്ചപ്പോള്‍ സഹോദരന്റെ കുതികാലില്‍ പിടിച്ചിരുന്നവന്‍ ? യാക്കോബ് ( 25 :26)

179 . ഇസഹാക്കിനു എത്ര വയസ്സുള്ളപ്പോഴാണ് ഏസാവും യാക്കോബും ജനിച്ചത്? അറുപതു വയസായപ്പോള്‍ ( 25 :26)

180 . ഇസഹാക്കിന്റെ മക്കളില്‍ നായാട്ടില്‍ സമര്‍ത്ഥനും കൃഷിക്കാരുമായിരുന്നത് ആര്? ഏസാവ് (25 :27)

181 . ഇസഹാക്കിന്റെ മക്കളില്‍ ശാന്തനായിരുന്നവന്‍ ? യാക്കോബ് (25 :27)

182 . ഇസഹാക്കിന്റെ മക്കളില്‍ ഏദോം എന്ന് പേരുള്ളവന്‍ : ഏസാവ് (25 :30)

183 . പായസത്തിനു പകരം യാക്കോബ് ചോദിച്ചത് എന്തായിരുന്നു? കടിഞ്ഞൂലവകാശം (25 :31)

184 . ആരാണ് കടിഞ്ഞൂലവകാശം നിസാരമായി കരുതിയത്‌? ഏസാവ് (25 :34)


:: ഉത്പത്തി 26 ::


185 . ഗരാറിലെ ഇടയന്മാര്‍ ഇസഹാക്കിന്റെ ഇടയന്മാരുമായി തര്‍ക്കമുണ്ടായ കിണറുകള്‍ ? ഏസെക്ക്, സിത് നാ (26 :20 , 21 )

186 . ഇസഹാക്കിനു ദൈവം പ്രത്യക്ഷപ്പെട്ടിടത്ത് ഇസഹാക് ഒരു ബലിപീഠം പണിതു. എവിടെയാണത്? ബെര്ഷേബായില്‍ (26 :23 ,24 )

187 . ഏസാവിന്റെ ഭാര്യമാര്‍? ഹിത്യനായ ബേരിയുടെ പുത്രി യൂദിത്തും ഹിത്യനായ എലോണിന്റെ പുത്രി ബാസ് മത്തും (26 :34 )

:: ഉത്പത്തി 27 ::

188 . പിതാവില്‍ നിന്ന് ജേഷ്ഠനുള്ള വരം തട്ടിയെടുത്തത് ആരാണ് ? യാക്കോബ് (27 :35 )

:: ഉത്പത്തി 28 ::

189 . ഇസ്മായേലിന്റെ മകളും നെബായോതിന്റെ സഹോദരിയും ഏസാവിന്റെ ഭാര്യയും ? മഹലത്ത് (28 :8 )

190. ഏസാവിന്റെ മൂന്നാമത്തെ ഭാര്യ ? ഇസ്മായേലിന്റെ മകളും നെബായോതിന്റെ സഹോദരിയും ആയ മഹലത്ത് (28 :8 )

191 . യാക്കോബ് എവിടെ വച്ചാണ് ദര്‍ശനത്തില്‍ ഭൂമിയില്‍ നിന്ന് ആകാശത്ത് മുട്ടിയിരുന്ന ഗോവണി കണ്ടത്? ബെര്ഷേബായില്‍ നിന്ന് ഹാരാനിലേക്കുള്ള വഴിക്ക് ബഥേല്‍ എന്നയിടത്ത് (28 : 10 -12 ,19 )

192 . യാക്കോബ് ദര്‍ശനത്തില്‍ ഭൂമിയില്‍ നിന്ന് ആകാശത്ത് മുട്ടിയിരുന്ന ഗോവണിയില്‍ ദൈവത്തെ കണ്ട സ്ഥലത്തിനെ സ്വര്‍ഗത്തിന്റെ കവാടമാണെന്ന് പറഞ്ഞു ? ഏതാണ് ആ സ്ഥലം ? ബഥേല്‍ (28 :17 -18 )

193 . ബഥേല്‍ എന്ന പട്ടണത്തില്‍ യാക്കോബ് ദൈവത്തിന്റെ ഭവനമായിട്ടു സ്ഥാപിച്ചത് എന്ത്? തലയ്ക്കു കീഴെ വച്ചിരുന്ന കല്ല്‌ തൂണായി കുത്തി നിര്‍ത്തി അതിന്മേല്‍ എണ്ണ ഒഴിച്ചത് (28 : 18 ,22 )

194 . ബഥേല്‍ എന്ന പട്ടണത്തിന്റെ പഴയ പേര്? ലൂസ് (28 :19 )

195 . കര്‍ത്താവ്‌ തരുന്നതിന്റെയെല്ലാം പത്തിലൊന്ന് അവിടുത്തേക്ക്‌ സമര്‍പ്പിക്കുമെന്ന് യാക്കോബ് പ്രതിജ്ഞ ചെയ്തത് എവിടെ വെച്ചായിരുന്നു? ബഥേല്‍ (28 :22 )

:: ഉത്പത്തി 29 ::

196 . നാഹോറിന്റെ മകന്‍ ലാബാന്റെ പുത്രിമാര്‍ ? മൂത്തവള്‍ ലെയാ, ഇളയവള്‍ റാഹേല്‍ (29 :16 )

197 . ലെയയ്ക് പരിചാരികയായി ലാബാന്‍ കൊടുത്തത് ആരെ? അടിമയായ സില്‍ഫയെ (29 :24 )

198 . ലാബാന്‍ തന്റെ മകളായ റാഹേലിനു പരിചാരികയായി നല്‍കിയത് ആരെയാണ്? തന്റെ അടിമയായ ബില്‍ഹായെ (29 :29 )

199 . യാക്കോബിന്റെ ഭാര്യമാര്‍? ലാബാന്റെ പുത്രിമാരായ ലെയയും റാഹേലും (29 :23 -30 )

200 . യാക്കോബിന്റെ ആദ്യ പുത്രന്‍ : റൂബന്‍ (29 :32 )

201 . യാക്കോബിന്റെയും ലെയായുടെയും ആദ്യ നാല് പുത്രന്മാര്‍ : റൂബന്‍, ശിമയോന്‍, ലേവി, യൂദാ ( 29 :32 -35 )

202 . റാഹേലിനെ ഭാര്യയായി ലഭിക്കാനായി യാക്കോബ് എത്ര വര്‍ഷമാണ്‌ ലാബാന്റെ കീഴില്‍ വേല ചെയ്തത്? പതിനാലു വര്ഷം (29 :20 ,30 )

:: ഉത്പത്തി 30 ::

203 . റാഹേലിന്റെ പരിചാരിക ബില്‍ഹ യാക്കോബിന് ജനിച്ച പുത്രന്മാര്‍? ദാന്‍, നഫ്താലി ( 30 :6 -8 )

204 . ലെയായുടെ പരിചാരികയായ സില്‍ഫായില്‍ യാക്കോബിന് ജനിച്ച പുത്രന്മാര്‍ ? ഗാദ്, ആഷേര്‍ (30 :11 ,13 )

205 . മകന്റെ ദൂദായി പഴത്തിന്‌ പ്രതിഫലമായി യാക്കോബിന്റെ കൂടെ ശയിച്ചവള്‍ : ലെയാ (30 :16 )

206 . ലെയായുടെ അഞ്ചാമത്തെയും ആറാമത്തെയും പുത്രന്മാര്‍ ? ഇസസാക്കര്‍, സെബുലൂണ്‍ (30 : 18 , 20 )

207 . ലെയായുടെയും യാക്കോബിന്റെയും പുത്രി? ദീനാ ( 30 :21 )

208 . റാഹേലിന്റെ അപമാനം നീക്കിക്കളഞ്ഞു ദൈവം നല്‍കിയ പുത്രന്‍ ? ജോസഫ്‌ (30 :22 -24 )

:: ഉത്പത്തി 31 ::


209 . യാക്കോബിനെ ചതിക്കുകയും പത്തു തവണ കൂലിയില്‍ മാറ്റം വരുത്തുകയും ചെയ്തത് ആര്? റാഹേലിന്റെയും ലെയായുടെയും പിതാവ് ലാബാന്‍ (31 :7)

210 . തന്റെ പിതാവിന്റെ കുലദേവന്മാരുടെ വിഗ്രഹങ്ങളെല്ലാം കട്ടെടുത്തത് ആര്? റാഹേല്‍ (31 :19 )

211 . യാക്കോബ് തന്റെ മക്കളെയും ഭാര്യമാരെയും സമ്പാദ്യങ്ങളും ആയി പാദാന്‍ ആരാമില്‍ നിന്ന് കാനാന്‍ ദേശത്തേക്ക് തിരിച്ചു പോയപ്പോള്‍ ലാബാന്‍ എവിടെയായിരുന്നു? ലാബാന്‍ ആടുകളുടെ രോമം വെട്ടാന്‍ പോയിരിക്കുകയായിരുന്നു. (31 :18 )

212 . ലാബാന്‍ യാക്കോബിനെ ഏഴു ദിവസം പിന്തുടര്‍ന്ന് എവിടെ വച്ചാണ് യാക്കോബിന്റെ അടുക്കല്‍ എത്തിച്ചേര്‍ന്നത്? മലംപ്രദേശമായ ഗിലയാദില്‍ വെച്ച് (31 :23 )

213 . ലാബാന്‍ പരിശോധിക്കാന്‍ എത്തിയപ്പോള്‍ റാഹേല്‍ എവിടെയാണ് വിഗ്രഹങ്ങള്‍ ഒളിച്ചു വെച്ചത്? ഒരു ഒട്ടകഭാണ്ഡത്തില്‍ ഒളിച്ചു വെച്ച് അതിന്മേല്‍ കയറിയിരുന്നു. (31 :34 )

214 . യാക്കോബും ലാബാനും തമ്മിലുള്ള ഉടമ്പടിയുടെ സാക്ഷ്യമായി യാക്കോബ് കല്ലെടുത്ത്‌ തൂണായി കുത്തി നിര്‍ത്തി കല്ല്‌ കൊണ്ട് കൂമ്പാരം കൂട്ടിയതിനെ ലാബാന്‍ എന്ത് പേരാണ് വിളിച്ചത്? യെഗാര്സഹ ദൂത്ത (31 :45 -47 )

215 . യാക്കോബും ലാബാനും തമ്മിലുള്ള ഉടമ്പടിയുടെ സാക്ഷ്യമായി യാക്കോബ് കല്ലെടുത്ത്‌ തൂണായി കുത്തി നിര്‍ത്തി കല്ല്‌ കൊണ്ട് കൂമ്പാരം കൂട്ടിയതിനെ യാക്കോബ് എന്ത് പേരാണ് വിളിച്ചത്? ഗലേദ് (31 :47 )

216 . യാക്കോബും ലാബാനും തമ്മിലുള്ള ഉടമ്പടിയുടെ സാക്ഷ്യമായി യാക്കോബ് കല്ലെടുത്ത്‌ തൂണായി കുത്തി നിര്‍ത്തി കല്ല്‌ കൊണ്ട് കൂമ്പാരം കൂട്ടിയിടത്തെ കല്‍ തൂണിനു യാക്കോബ് എന്ത് പേരാണ് ഇട്ടത് ? മിസ്പ എന്ന് (31 :48 )

217 . യാക്കോബും ലാബാനും കല്ലെടുത്ത്‌ തൂണായി കുത്തി നിര്‍ത്തിയും കല്ല്‌ കൊണ്ട് കൂമ്പാരം കൂട്ടിയും എന്ത് ഉടമ്പടിയാണ് സ്ഥാപിച്ചത് ? യാക്കോബിനെ ഉപദ്രവിക്കാന്‍ കൂമ്പാരത്തിനു അപ്പുറത്തേക്ക് ലാബാനും ലാബാനെ ഉപദ്രവിക്കാന്‍ കൂമ്പാരത്തിനും തൂണിനും ഇപ്പുറത്തേക്ക് യാക്കോബും കടക്കുകയില്ല എന്ന് (31 :48 )

:: ഉത്പത്തി 32 ::

218 . ലാബാന്റെയടുത്തു നിന്ന് ഏസാവിന്റെ അടുത്തേക്കുള്ള യാത്രയില്‍ ദൈവത്തിന്റെ സൈന്യത്തെ കണ്ടു മുട്ടിയ സ്ഥലത്തിന് യാക്കോബ് നല്‍കിയ പേര് എന്താണ്? മഹനായിം (32 :2)

219 . ഏസാവ് ഇതു നാട്ടിലാണ് പാര്‍ത്തിരുന്നത്? ഏദോം നാട്ടില്‍ സെയിര്‍ ദേശത്ത് (32 :3)

220 . യാക്കോബ് എല്ലാവരെയും കടവ് കടത്തിവിട്ടിട്ട് ഒറ്റയ്ക്ക് ഇക്കരെ നിന്ന പുഴക്കടവിന്റെ പേര്? യാബോക്ക് (32 :22 )

221 . യാബോക്ക് പുഴയുടെ തീരത്ത് നടത്തിയ മല്പിടുത്തതില്‍ യാക്കോബിന് പറ്റിയ പരുക്ക്? യാക്കോബിനെ തുട അരക്കെട്ടില്‍ നിന്ന് തെറ്റി (32 :25 )

222 . മല്പിടുത്തത്തിനു ശേഷം ദൈവം യാക്കോബിന് നല്‍കിയ പേര്? ഇസ്രായേല്‍ ( 32 :28 )

223 . ദൈവത്തോടും മനുഷ്യരോടും മല്ലിട്ട് ജയിച്ച യാക്കോബിന് ലഭിച്ച പേര്? ഇസ്രായേല്‍ ( 32 :28 )

224 . ദൈവത്തെ ഞാന്‍ മുഖത്തോട് മുഖം കണ്ടു. എന്നിട്ടും ഞാന്‍ ജീവനോടെ ഇരിക്കുന്നുവല്ലോ എന്ന് പറഞ്ഞു മല്‍പിടുത്തം നടന്ന സ്ഥലത്തിന് യാക്കോബ് നല്‍കിയ പേര്? പെനുവേല്‍ (32 :30 )

:: ഉത്പത്തി 33 ::

225 . എസാവിനെ കണ്ടതിനു ശേഷം യാത്രാമധ്യേ യാക്കോബ് വീട് പണിയുകയും കന്നുകാലികള്‍ക്കുള്ള കൂട് കെട്ടുകയും ചെയ്ത സ്ഥലം : സുക്കോത്ത് ( 33 : 17 )

226 . യാക്കോബ് കൂടാരമടിച്ച പറമ്പ് വിലക്ക് വാങ്ങിയത് എവിടെ? എന്ത് വിലയ്ക്ക് ആണ് പറമ്പ് വാങ്ങിയത്? ഷേക്കെമിന്റെ പിതാവായ ഹാമോറിന്റെ മക്കളില്‍ നിന്ന്, നൂറു നാണയത്തിന് (33 :19 )

227 . യാക്കോബ് പറമ്പ് വാങ്ങി ബലിപീഠം പണിത സ്ഥലത്തിന് നല്‍കിയ പേര്? ഏല്‍ ഏലോഹെയ് ഇസ്രായേല്‍ (33 :20 )

:: ഉത്പത്തി 34 ::

228 . യാക്കോബിന് ലെയായില്‍ ഉണ്ടായ മകള്‍ ദീനയെ പിടിച്ചു കൊണ്ട് പോയി അപമാനിച്ചത് ആര്? ഹാമോര്‍ എന്നാ ദിവ്യന്റെ മകന്‍ ഷെക്കെം (34 :2 )

229 . ഷെക്കെമിന് ദീനയെ ഭാര്യയായി നല്‍കാന്‍ യാക്കോബിന്റെ പുത്രന്മാര്‍ വെച്ച വ്യവസ്ഥ എന്തായിരുന്നു? ഷേക്കെമിന്റെ പുരുഷന്മാരെല്ലാം പരിശ്ചെദനം ചെയ്യണം. (34 :25 )

230 . ഹാമോറിനെയും ഷേക്കെമിനെയും അവരുടെ നഗരത്തിലെ പുരുഷന്മാരെയെല്ലാം വധിച്ചത് ആരാണ്? യാക്കോബിന്റെ പുത്രന്മാരായ ശിമയോനും ലേവിയും (34 :25 )

:: ഉത്പത്തി 35 ::


231 . തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യദേവവിഗ്രഹങ്ങളും കര്‍ണാഭരണങ്ങളും യാക്കോബ് കുഴിച്ചു മൂടിയത് എവിടെ? ഷെക്കെമിന് അടുത്തുള്ള ഓക്ക് മരത്തിന്റെ ചുവട്ടില്‍ (35 :4 )

232 . യാക്കോബ് കാനാന്‍ ദേശത്ത് ബെഥേല്‍ എന്നയിടത് എത്തിച്ചേര്‍ന്നപ്പോള്‍ ബലിപീഠം പണിത സ്ഥലത്തിന് നല്‍കിയ പേര് ? ഏല്‍ബെഥേല്‍ (35 :7 )

233 . റബേക്കയുടെ പരിചാരികയായ ദബോറ മരണമടഞ്ഞപ്പോള്‍ അവളെ അടക്കിയത് എവിടെ? ബെഥേല്‍ താഴ്വരയില്‍ ഒരു ഓക്ക്‌ മരത്തിന്റെ കീഴെ, അലോണ്‍ ബാക്കുത്ത് എന്നയിടത്ത് (35 : 8 ).

234 . ദൈവം തന്നോട് സംസാരിച്ച സ്ഥലത്ത് യാക്കോബ് ഒരു കല്ല്‌ കൊണ്ട് ഒരു സ്തംഭം ഉയര്‍ത്തി. അതിന്മേല്‍ പാനീയബലിയര്‍പ്പിച്ചു എണ്ണ പകര്‍ന്നു ആ സ്ഥലത്തിന് യാക്കോബ് എന്ത് പേരാണ് നല്‍കിയത്? ബെഥേല്‍ (35 :15 )

235 . റാഹേല്‍ മരിക്കുന്നതിനു മുന്‍പ് തന്റെ ഇളയ പുത്രനെ എന്ത് പേരാണ് വിളിച്ചത്? ബനോനി (35 :18 )

236 . റാഹേലിന്റെ ഇളയ പുത്രന് യാക്കോബ് എന്ത് പേരാണ് ഇട്ടത്? ബഞ്ചമിന്‍ (35 :18 )

237 . റാഹേലിനെ എവിടെയാണ് അടക്കം ചെയ്തത്? ബേത് ലെഹെം എന്നറിയപ്പെടുന്ന എഫ്രാത്തായിലേക്കുള്ള വഴിയില്‍ (35 : 19 )

238 . ഇസ്രായേല്‍ ദേര്‍ ഗോപുരത്തിന് അപ്പുറം കൂടാരമടിച്ചപ്പോള്‍ പിതാവിന്റെ ഉപനാരിയായ ബില്‍ഹായും ഒത്തു ശയിച്ച മകന്‍ ആര് ? റൂബന്‍ ( (35 :22 )

239 . യാക്കോബിന് എത്ര പുത്രന്മാര്‍ ഉണ്ടായിരുന്നു? പന്ത്രണ്ട് : റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ഇസസാകാര്‍, സെബുലൂണ്‍, ജോസഫ്‌, ബെഞ്ചമിന്‍, ദാന്‍, നഫ്താലി, ഗാദ്, ആഷേര്‍. (35 :23 -26 )

240 . റാഹേലിന്റെ പുത്രന്മാര്‍ ആരൊക്കെ? ജോസെഫും ബെഞ്ചമിനും (35 : 24 )

241 . ഇസഹാക്ക് അന്ത്യശ്വാസം വലിച്ചത് എവിടെ വെച്ചായിരുന്നു? ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത് അര്ബായിലെ മാമ്രെയില്‍ (35 :27 -29 )

242 . ഇസഹാക്കിന്റെ ആയുഷ്കാലം എത്ര വര്ഷം ആയിരുന്നു? നൂറ്റി എണ്‍പത് (35 :28 )


:: ഉത്പത്തി 36 ::


243 . ഏസാവിന്റെ മറ്റൊരു പേര് ? ഏദോം (36 :1)

244 . ഇസ്രായെല്‍ക്കാരുടെയിടയില്‍ രാജഭരണം ആരംഭിക്കുന്നതിനു മുന്‍പ് ഏദോം നാട്ടിലെ ഭരണാധികാരികള്‍? സെയിര്‍ എന്ന ഹോര്യന്റെ പുത്രന്മാരായ ദീഷോന്‍,ഏസര്‍, ദീഷാന്‍ എന്നിവര്‍ (36 :20 -31 )

245 : ഏദോം കാരുടെ പിതാവ് ആരാണ് ? ഏസാവ് (36 : 43 )

:: ഉത്പത്തി 37 ::

246 . ഇസഹാക്ക് പരദേശിയായി പാര്‍ത്തിരുന്നത് എവിടെ? കാനാന്‍ ദേശത്ത് (37 :1 )

247 . ഇസ്രായേല്‍ മറ്റെല്ലാ മക്കളെക്കാള്‍ അധികമായി സ്നേഹിച്ചിരുന്ന മകന്‍ ? ജോസഫ്‌ ( 37 :3)

248 . ജോസെഫിന്റെ സഹോദരന്മാര്‍ ജോസെഫിനെ അത്യധികം ദ്വേഷിച്ചത് എന്ത് കൊണ്ട്? അവന്റെ സ്വപ്നവും വാക്കുകളും കാരണം (37 : 8 )

249 . ഷേക്കെമില്‍ ആട് മേയ്കാന്‍ പോയ ജോസെഫിന്റെ ശരിക്ക് എങ്ങോട്ടേക്ക് ആണ് പോയത്? ദോത്താനിലേക്ക് (37 :13 ,17 )

250 . ജോസെഫിനെ കൊന്നു കുഴിയില്‍ എറിഞ്ഞിട്ടു കാട്ടുമൃഗം പിടിച്ചു തിന്നെന്നു പറയാനുള്ള സഹോദരന്മാരുടെ പദ്ധതിയില്‍ നിന്ന് ജോസെഫിനെ രക്ഷിച്ചത് ആര് ? റൂബന്‍ (37 :20 -21)

251 . ജോസെഫിനെ ഇസ്മാല്യര്‍ക്കു വില്കാം എന്ന് പറഞ്ഞ സഹോദരന്‍ ? യൂദാ (37 :26 -27 )

252 . ജോസെഫിന്റെ സഹോദരന്മാര്‍ ജോസെഫിനെ ഇസ്മാല്യര്‍ക്കു വിറ്റത് എന്ത് വിലയ്ക്ക് ആണ്? ഇരുപതു വെള്ളിക്കാശിന് (37 :28 )

253 . ജോസെഫിനെ കാട്ടുമൃഗം പിടിച്ചു തിന്നു എന്ന വാര്‍ത്ത അറിഞ്ഞ യാക്കോബ് എന്ത് ചെയ്തു? വസ്ത്രം വലിച്ചു കീറി, ചാക്കുടുത്തു വളരെനാള്‍ മകനെ കുറച്ചു വിലപിച്ചു. (37 :34 )

254 . മിദിയാന്കാര്‍ / ഇസ്മായെല്യര്‍ ജോസെഫിനെ ആര്‍ക്കു വിറ്റു? ഈജിപ്തില്‍ ഫറവോയുടെ ഉദ്യോഗസ്ഥനും കാവല്പടയുടെ നായകനുമായ പോത്തിഫറിന് (37:36 )

:: ഉത്പത്തി 38 ::

255 . യൂദാ ആരെയാണ് ഭാര്യയായി സ്വീകരിച്ചത്? ഷൂവ എന്ന കാനാന്‍കാരന്റെ മകളെ (38 :1)

256 . യൂദായുടെ കടിഞ്ഞൂല്‍ പുത്രനായ ഏറിന്റെ ഭാര്യയുടെ പേരെന്ത്? താമാര്‍ (38 :6)

257 . തന്റെ മരുമകള്‍ ആണെന്ന് അറിയാതെ താമാറിനെ പ്രാപിക്കാന്‍ യൂദാ പ്രതിഫലത്തിനു ഉറപ്പായി നല്‍കിയതു എന്ത്? മുദ്രമോതിരവും വളയും കൈയിലെ വടിയും (38 :18 )

258 . യൂദായുടെ ഭാര്യ താമാരിന്റെ മക്കള്‍? പേരെസ്, സേറഹ് (38 :29 ,30 )

:: ഉത്പത്തി 39 ::

259 . ആര് മൂലമാണ് ജോസഫ്‌ ആദ്യം കാരാഗൃഹത്തില്‍ ആയത്? പൊത്തിഫരിന്റെ ഭാര്യ മൂലം (39 :1-20)

:: ഉത്പത്തി 40 ::
260 . തടവറയില്‍ ജോസെഫിന്റെ കൂടെ അടയ്ക്കപ്പെട്ട രണ്ടു ഉദ്യോഗസ്ഥര്‍ ആരൊക്കെ? ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകനും പാചകനും (40 :1-3)

261 . ഈജിപ്തില്‍ തടവറയില്‍ കഴിഞ്ഞിരുന്ന മറ്റു തടവുകാരുടെ സ്വപ്‌നങ്ങള്‍ വ്യാഖ്യാനിച്ചു നല്‍കിയിരുന്നത് ആര്? ജോസഫ്‌ (40 :8 -18)

261 . ഈജിപ്തിലെ രാജാവിന്റെ പാനപാത്ര വാഹകന്‍ കണ്ട സ്വപ്നം എന്തായിരുന്നു? മൂന്നു ശാഖകള്‍ ഉള്ള മുന്തിരി വള്ളി (40 :9-10)

262 . ഈജിപ്തിലെ രാജാവിന്റെ പാചക൯ കണ്ട സ്വപ്നം എന്തായിരുന്നു? മൂന്നു കുട്ട നിറയെ അപ്പം (40 :16 )

263 . ഫറവോയുടെ പിറന്നാളില്‍ പാനപാത്ര വാഹകന് ലഭിച്ച വിധി എന്തായിരുന്നു? ഉദ്യോഗത്തില്‍ തിരികെ നിയമിച്ചു (40 :21 )

264 . ഫറവോയുടെ പിറന്നാളില്‍ പാചകന് ലഭിച്ച വിധി എന്തായിരുന്നു? തൂക്കിക്കൊന്നു. (40 :22 )

:: ഉത്പത്തി 41 ::

265 . ഫറവോ കണ്ട ആദ്യത്തെ സ്വപ്നം? നൈല്‍ നദിയില്‍ നിന്ന് കയറി വന്ന ഏഴു അഴകുള്ള പശുക്കളുടെയും ഏഴു മെലിഞ്ഞ പശുക്കളുടെയും സ്വപ്നം. (41 :2 -4 )

266 . ഫറവോ കണ്ട രണ്ടാമത്തെ സ്വപ്നം ? അഴകുള്ള ഏഴു ധാന്യ കതിരുകളുടെയും ശുഷ്കിച്ച ഏഴു കതിരുകളുടെയും സ്വപ്നം. (41 : 5 -7 )

267 . ഫറവോ ജോസെഫിനെ ഈജിത് ദേശത്തിന്റെ ആരായിട്ടാണ് നിയമിച്ചത്? ഫറവോ അവനെ ഈജിപ്ത് ദേശത്തിന് മുഴുവന്‍ അധിപനാക്കി നിയമിച്ചു. (41 :41 )

268 . ഫറവോ ജോസെഫിനു ഇട്ട പേര് എന്താണ്? സാഫ് നത്ത് ഫാനെയ (41 :45 )

269 . ജോസെഫിന്റെ ഭാര്യ? ഓനിലെ പുരോഹിതനായ പൊത്തിഫെറായുടെ മകള്‍ അസ് നത്ത് (41 :45 )

270 . എത്ര വയസ്സായപ്പോഴാണ് ജോസഫ്‌ ഫറവോയുടെ സേവനത്തില്‍ പ്രവേശിച്ചത്? മുപ്പതു വയസ്സായപ്പോള്‍ (41 :46 )

271 . ജോസെഫിനെ മക്കള്‍? മനാസ് സേ , എഫ്രായിം (41 : 51 -52 )

:: ഉത്പത്തി 42 ::


272 . ജോസെഫിന്റെ സഹോദരന്മാര്‍ ധാന്യം വാങ്ങാനായി ഈജിപ്തിലേക്ക് പോയപ്പോള്‍ യാക്കോബ് വിടാതിരുന്നത് ആരെ? ജോസെഫിന്റെ സഹോദരനായ ബെഞ്ചമിനെ (42 :3 )

273 . ഈജിപ്തില്‍ ധാന്യം വാങ്ങാന്‍ വന്ന തന്റെ സഹോദരന്മാരില്‍ ആരെയാണ് ജോസഫ്‌ ബന്ധിച്ചത്? ശിമയോനെ (42 : 24 )

:: ഉത്പത്തി 43 ::


274 . വീണ്ടും ധാന്യതിനായി ഈജിപ്തിലേക്ക് പോയപ്പോള്‍ ഇസ്രായേല്‍ ജോസെഫിനു സമ്മാനമായി കൊടുത്തയച്ചത് എന്തെല്ലാമാണ്? നാട്ടിലെ വിശിഷ്ടോത്പന്നങ്ങള്‍ - തൈലം, തേന്‍, സുഗന്ധ ദ്രവ്യങ്ങള്‍, മീറ, ബോട നണ്ടി, ബദാം പരിപ്പ് എന്നിവയെല്ലാം.. (43 :11 )

275 . ബെഞ്ചമിനെ കണ്ടു ഹൃദയം തേങ്ങിയപ്പോള്‍ കരയാന്‍ ഇടം അന്വേഷിച്ചു എവിടെ പോയാണ് ജോസഫ്‌ കരഞ്ഞത്? കിടപ്പറയില്‍ പ്രവേശിച്ച് (43 :30 )

:: ഉത്പത്തി 44 ::

276 . ഇളയവന്റെ ചാക്കിന്റെ മുകളില്‍ എന്ത് വെയ്കാനാണ് ജോസഫ്‌ വീട്ടു കാര്യസ്ഥനു നിര്‍ദേശം നല്‍കിയത്? ഇളയവന്റെ ചാക്കിന്റെ മുകളില്‍ ധാന്യവിലയായ പണത്തിന്റെ കൂടെ തന്റെ വെള്ളിക്കപ്പും വെയ്കാനാണ് ജോസഫ്‌ നിര്‍ദേശിച്ചത് (44 :2 )

277 . ജോസഫ്‌ വെള്ളിക്കപ്പു എന്തിനൊക്കെയാണ് ഉപയോഗിച്ചിരുന്നത്? പാനം ചെയ്യാനും പ്രവചനം നടത്താനും. (44 :5 )

278 . ആര് മാത്രം തെന്റെ അടിമയായിരുന്നാല്‍ മതിയെന്നാണ് ജോസഫ്‌ സഹോദരന്മാരോട് പറഞ്ഞത്? കപ്പു കൈവശമിരുന്നവന്‍ - ബെഞ്ചമിന്‍ മാത്രം (44 :17 )

279 . ബെഞ്ചമിന് പകരം ജോസെഫിന്റെ അടിമയായി നില്‍കാന്‍ തന്നെ അനുവദിക്കണമെന്ന് അപേക്ഷിച്ചത് ആരാണ്? യൂദാ (44 :18 -33 )

280 . ജോസഫ്‌ ആരെ വിളിച്ചാണ് ചാക്കുകളുടെ മുകളില്‍ പണം വെയ്കാന്‍ നിര്‍ദേശിച്ചത്? വീട്ടു കാര്യസ്ഥനെ (44 :1 )

281 . ജോസെഫിന്റെ സഹോദരന്മാരുടെ ചാക്കുകളില്‍ എന്ത് മാത്രം ധാന്യം നിറയ്ക്കാനാണ് ജോസഫ്‌ കല്പിച്ചത്? അവര്‍ക്ക് കൊണ്ട് പോകാവുന്നിടത്തോളം (44 :1 )

282 . ജോസഫ്‌ ഈജിപ്തില്‍ നിന്ന് തന്റെ സഹോദരന്മാരെ എങ്ങനെയാണ് യാത്രയാക്കിയത്? നേരം പുലര്‍ന്നപ്പോള്‍ തങ്ങളുടെ കഴുതകളോട് കൂടെ...(44 :3 )

283 . കാര്യസ്ഥനോട് തന്റെ സഹോദരന്മാരുടെ പുറകെ പോയി എന്ത് പറയാനാണ് ജോസഫ്‌ ആവശ്യപ്പെട്ടത്? "നിങ്ങള്‍ നന്മയ്ക്ക് പകരം തിന്മ ചെയ്തത് എന്ത് കൊണ്ട്?" (44 :4 )

284 . "നിങ്ങള്‍ ചെയ്തത് തെറ്റായിപ്പോയി" ആര് ആരോട് പറഞ്ഞു? ജോസെഫിന്റെ കാര്യസ്ഥന്‍ ജോസെഫിനെ സഹോദരന്മാരോട് (44 :5 )

285 . വെള്ളിക്കപ്പു കണ്ടെടുക്കുന്ന പക്ഷം എന്ത് ചെയ്യണമെന്നാണ് ജോസെഫിന്റെ സഹോദരന്മാര്‍ കാര്യസ്ഥനോട് പറഞ്ഞത്? വെള്ളിക്കപ്പു ആരുടെ പക്കല്‍ കാണുന്നുവോ അവന്‍ മരിക്കണം ബാക്കിയുള്ളവരെല്ലാം യജമാനന് അടിമകളും ആയിക്കൊള്ളാം ( 44 :9 )

286 . വെള്ളിക്കപ്പു കണ്ടു പിടിച്ചാല്‍ എന്ത് ശിക്ഷയാണ് ലഭിക്കുകയെന്നാണ് ജോസെഫിന്റെ കാര്യസ്ഥന്‍ പറഞ്ഞത്? വെള്ളിക്കപ്പു ആരുടെ കൈയ്യില്‍ കാണുന്നുവോ അവന്‍ എന്റെ അടിമയായിരിക്കും, മറ്റുള്ളവര്‍ നിരപരാധരായിരിക്കും ( 44 :10 )
287 . ആരുടെ ചാക്കില്‍ നിന്നാണ് കാര്യസ്ഥന്‍ കപ്പു കണ്ടെടുത്ത്? ബെഞ്ചമിന്റെ ചാക്കില്‍ ( 44 :13 )

288 . വെള്ളിക്കപ്പു ബെഞ്ചമിന്റെ ചാക്കില്‍ കണ്ടെടുത്തപ്പോള്‍ ജോസെഫിന്റെ സഹോദരന്മാര്‍ എന്ത് ചെയ്തു? അവര്‍ തങ്ങളുടെ വസ്ത്രം വലിച്ചു കീറി ഓരോരുത്തനും ചുമട് കഴുതപ്പുറത്ത് കയറ്റി പട്ടണത്തിലേക്ക് മടങ്ങി (44 :13 )

289 . അങ്ങ് ഫറവോക്ക് സമനാനെന്നു യൂദാ ആരോടാണ് പറഞ്ഞത്? ജോസെഫിനോട് (44 :18 )

290 . ബെഞ്ചമിനെ വൃദ്ധനായ പിതാവിന്റെ പക്കല്‍ തിരിചെത്തിക്കുന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയുടെ സമക്ഷം കുറ്റക്കാരനായിരിക്കും എന്ന് പറഞ്ഞു ബാലനെ കുറിച്ച് പിതാവിന്റെ മുന്‍പില്‍ ഉത്തരവാദിത്വം ഏറ്റെടുത്തത് ആരാണ്? യൂദാ ( 44 : 32 )

:: ഉത്പത്തി 45 ::

291 . ജോസഫ്‌ തന്നെത്തന്നെ തന്റെ സഹോദരന്മാര്‍ക്ക് വെളിപ്പെടുത്തിയത് ഉത്പത്തിയുടെ ഏത് അദ്ധ്യായത്തില്‍ ആണ് ? 45 (45 :1 )

292 . ജോസഫ്‌ തന്നെതന്നെ വെളിപ്പെടുത്തിയപ്പോള്‍ ആരൊക്കെ അടുത്തുണ്ടായിരുന്നു? സഹോദരന്മാരല്ലാതെ മറ്റാരും അടുത്തുണ്ടായിരുന്നില്ല. (45 :1 )

293 . ജോസഫ്‌ തന്നെ സഹോദരന്മാര്‍ക്ക് വെളിപ്പെടുത്തിയപ്പോള്‍ എന്ത് ചെയ്തു? അവന്‍ ഉറക്കെ കരഞ്ഞു (45 :1 )

294 . ജോസഫ്‌ ഉറക്കെ കരഞ്ഞത് ആരൊക്കെ കേട്ടു? ഈജിപ്തുകാരും ഫറവോയുടെ വീട്ടുകാരും ( 45 :2 )

295 . ജോസഫ്‌ തന്നെ തന്നെ വെളിപ്പെടുത്തിയപ്പോള്‍ സഹോദരന്മാരോട് ആദ്യം ചോദിച്ചത് എന്താണ്? "എന്റെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ" എന്ന് (45 :3 )

296 . ജോസഫ്‌ സ്വയം വെളിപ്പെടുത്തിയപ്പോള്‍ സഹോദരന്മാര്‍ എന്ത് ചെയ്തു? അവരാകെ സ്തംഭിച്ചു പോയി. അവര്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല. (45 :3 )

297 . നാട്ടില്‍ ക്ഷാമം തുടങ്ങിയിട്ട് എത്ര കൊല്ലം കഴിഞ്ഞപ്പോഴാണ് ജോസഫ്‌ സഹോദരന്മാര്‍ക്ക് വെളിപ്പെടുത്തിയത് ? രണ്ടു കൊല്ലം (45 :6 )

298 . എന്തിനു വേണ്ടിയാണ് ഈജിപ്തിലേക്ക് തന്നെ അയച്ചതെന്ന് ജോസഫ്‌ പറഞ്ഞത്? നിങ്ങള്ക്ക് ഭൂമിയില്‍ സന്തതികളെ നിലനിര്‍ത്താനും വിസ്മയകരമായ രീതിയില്‍ രക്ഷ നല്‍കാനും വേണ്ടി ദൈവം അയച്ചതാണ് ( 45 :7 )

299 . ക്ഷാമം എത്ര കൊല്ലം കൂടെ നീണ്ടു നില്കുമെന്നാണ് ജോസഫ്‌ സഹോദരന്മാരോട് പറഞ്ഞത്? അഞ്ചു കൊല്ലം കൂടെ (45 :11 )

300 . ക്ഷാമകാലത്ത് എന്തോക്കെയില്ലായെന്നാണ് ജോസഫ്‌ പറഞ്ഞത്? ഉഴവും കൊയ്തും (45 :6 )

301 . ദൈവം ജോസെഫിനെ ഈജിപ്തില്‍ എന്തൊക്കെ ആക്കിയിരിക്കുന്നുവേന്നാണ് ജോസഫ്‌ പറഞ്ഞത്? ഫറവോയ്ക്ക് പിതാവും അവന്റെ വീടിനു നാഥനും ഈജിപ്ത് ദേശത്തിന് അധിപനും (45 :8 )

302 . തന്റെ പിതാവിന്റെയടുത്തു ചെന്ന് എന്ത് പറയണമെന്നാണ് ജോസഫ്‌ പറഞ്ഞത് ? "ദൈവം എന്നെ ഈജിപ്ത് മുഴുവന്‍ നാധനാക്കിയിരിക്കുന്നു. എന്റെയടുത്തു വരണം. ഒട്ടും താമസിക്കരുത്. എന്ന് അങ്ങയുടെ മകന്‍ ജോസഫ്‌ പറയുന്നു" എന്ന് (45 :9 )

303 . തന്റെ പിതാവിന് എവിടെ പാര്ക്കാമെന്നാനു ജോസഫ്‌ പറയുന്നത്? ഗോഷെനില്‍ (45 :10 )

304 . സ്വയം വെളിപ്പെടുത്തിയതിനു ശേഷം ഏത് സഹോദരനെയാണ് ജോസഫ്‌ ആദ്യം കെട്ടിപ്പിടിച്ചു കരഞ്ഞത്? ബെഞ്ചമിനെ (45 :13 )

305 . ജോസെഫിനെ തോളില്‍ തല ചായ്ച്ചു കരഞ്ഞ സഹോദരന്‍ ആര്? ബെഞ്ചമിന്‍ (45 :14 )

306 . ജോസഫ്‌ എങ്ങനെയാണ് സഹോദരന്മാരോടുള്ള സ്നേഹം പ്രകടിപ്പിച്ചത്? അവന്‍ തന്റെ സഹോദരന്മാരെയെല്ലാവരെയും ചുംബിക്കുകയും കെട്ടിപ്പിടിച്ചു കരയുകയും ചെയ്തു (45 :14 )

307 . ഫറവോയുടെ കല്പനയനുസരിച്ചു ജോസഫ്‌ സഹോദരന്മാര്‍ക്ക് കൊടുത്തത് എന്തൊക്കെ? രഥങ്ങളും യാത്രക്കുള്ള വകകളും ഓരോരുത്തര്‍ക്കും പുതിയ വസ്ത്രങ്ങളും കൊടുത്തു. (45 :21 )

308 . ജോസഫ്‌ ബെഞ്ചമിന് നല്‍കിയത് എന്തൊക്കെ? മുന്നൂറു വെള്ളിനാണയവും അഞ്ചു വസ്ത്രവും (45 :22 )

309 . ജോസഫ്‌ പിതാവിന് കൊടുത്തയച്ചത്‌ എന്തൊക്കെയാണ്? പത്തു കഴുതകളുടെ പുറത്തു ഈജിപ്തിലെ വിശിഷ്ട വസ്തുക്കളും പത്തു പെണ്‍കഴുതകളുടെ പുറത്തു ധാന്യവും അപ്പവും യാത്രക്ക് വേണ്ട വകകളും (45 :23 )

310 . തന്റെ സഹോദരന്മാര്‍ പുറപ്പെട്ടപ്പോള്‍ ജോസഫ്‌ പറഞ്ഞത് എന്താണ് ? വഴിക്ക് വെച്ച് ശണ്ഠ കൂടരുത് (45 :24 )

311 . ജോസഫ്‌ ജീവിച്ചിരിക്കുന്നുവെന്ന് കേട്ടപ്പോള്‍ യാക്കോബിന്റെ പ്രതികരണം എന്തായിരുന്നു? അവന്‍ സ്തബ്ധനായിപ്പോയി അവന്‍ അവരെ വിശ്വസിച്ചില്ല. (45 :26 )


:: ഉത്പത്തി 46 ::


312 . ഈജിപ്തിലേക്കുള്ള യാത്രാമധ്യേ എവിടെ വെച്ചാണ് ഇസ്രായേല്‍ തന്റെ പിതാവായ ഇസഹാക്കിന്റെ ദൈവത്തിനു ബലികള്‍ അര്‍പ്പിച്ചത് ? ബേര്‍ ഷെബായിലെത്തിയപ്പോള്‍ (46 :1 )

313 . ബേര്‍ഷെബായില്‍ രാതിയിലുണ്ടായ ദര്‍ശനങ്ങളില്‍ ദൈവം ഇസ്രായേലിനെ വിളിച്ചത് എങ്ങനെ? "യാക്കോബേ, യാക്കോബേ ( 46 :2 )

314 . മരണസമയത്ത് ആര് തന്നെ ശുശ്രൂഷിക്കും എന്നാണു ദൈവം യാക്കോബിനോടു പറഞ്ഞത്? ജോസഫ്‌ (46 : 4 )

315 . പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ യാക്കോബിന്റെ കൂടെ ഈജിപ്തിലേക്ക് വന്ന അവന്റെ സന്താനങ്ങള്‍ എത്ര പേരാണ്? അറുപത്താറു പേര്‍. (46 :26 )

316 . ഈജിപ്തിലേക്ക് വന്ന യാക്കോബിന്റെ കുടുംബക്കാര്‍ ആകെ എത്ര പേരാണ്? ആകെ എഴുപതു പേരാണ് (46 :27 )

317 . കാനാന്‍ ദേശത്ത് വെച്ച് മരിച്ച യാക്കോബിന്റെ ചെറുമക്കള്‍? യൂദായുടെ പുത്രന്മാരായ ഏറും ഒനാനും (46 :12 )

318 . യാക്കോബിന് സില്‍ഫായില്‍ എത്ര മക്കളുണ്ടായി? പതിനാറ് (46 :18 )

319 . ഗോഷേനിലേക്ക് ഉള്ള വഴി കാണിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യാക്കോബ് ജോസെഫിന്റെ അടുത്തേയ്ക്ക് മുന്‍കൂട്ടി അയച്ചത് ആരെയാണ് ? യൂദായെ (46 :28 )

320 . ജോസഫ്‌ തന്റെ പിതാവായ ഇസ്രായേലിനെ എതിരേല്‍ക്കാന്‍ രഥം ഒരുക്കി എവിടെയാണ് എത്തിയത്? ഗോഷെനില്‍ (46 :29 )

321 : പിതാവിനെ കണ്ടപ്പോള്‍ ജോസഫ്‌ ചെയ്തത് എന്താണ്? അവന്‍ പിതാവിനെ കെട്ടിപ്പിടിച്ചു ദീര്‍ഘനേരം കരഞ്ഞു (46 :29 )

322 .ജോസെഫിനെ കണ്ടപ്പോള്‍ ഇസ്രയേല്‍ ആദ്യം പറഞ്ഞത് എന്താണ്? "ഇനി ഞാന്‍ മരിച്ചു കൊള്ളട്ടെ. എന്തെന്നാല്‍, ഞാന്‍ നിന്റെ മുഖം കാണുകയും നീ ജീവനോടെ ഇരിക്കുന്നുവെന്നു അറിയുകയും ചെയ്തിരിക്കുന്നു" (46 :30 )

323 . ഫറവോയുടെ അടുത്ത് തന്റെ സഹോദരന്മാര്‍ക്കും പിത്രുകുടുംബതിനും എന്ത് തൊഴിലാനെന്നാണ് ജോസഫ്‌ പറഞ്ഞത്? ഇവര്‍ ഇടയന്മാരാണ്‌. കാലിമേയ്കലാണ് ഇവരുടെ തൊഴില്‍. (46 :32 )

324 . എന്തിനാണ് ഫറവോ ചോദിക്കുമ്പോള്‍ കാലി മേയ്ക്കുന്നവരാണ് എന്ന് പറയേണ്ടത്? അങ്ങനെ പറഞ്ഞെങ്കിലെ ഗോഷെന്‍ നാട്ടില്‍ പാര്‍ക്കാന്‍ ഒക്കൂ .(46 :34 )

325 . ആരോടാണ് ഈജിപ്തുകാര്‍ക്ക് അവജ്ഞ ? ഇടയന്മാരോട് (46 :33 )

:: ഉത്പത്തി 47 ::


326 . തന്റെ സഹോദരന്മാരില്‍ എത്ര പേരെ ജോസഫ്‌ ഫറവോയുടെ മുന്‍പില്‍ കൊണ്ടുചെന്നു? അഞ്ചു പേരെ (47 :2 )

327 . ജോസെഫിന്റെ സഹോദരന്മാരോട് ഫറവോ ആദ്യം ചോദിച്ചതെന്താണ്? "നിങ്ങളുടെ തൊഴില്‍ എന്താണ്" എന്ന് (47 :3 )

328 . ജോസഫ്‌ തന്റെ പിതാവായ യാക്കോബിനെ ഫറവോയുടെ അടുത്ത് കൊണ്ട് ചെന്നപ്പോള്‍ യാക്കോബ് ചെയ്തത് എന്താണ്? യാക്കോബ് ഫറവോയെ അനുഗ്രഹിച്ചു. (47 :8 )

329 . ഫറവോ യാക്കോബിനോടു എന്ത് ചോദിച്ചു? നിങ്ങള്ക്ക് വയസ്സെത്രയായി എന്ന് (47 :8 )

330 . ഫറവോയെ കാണുമ്പോള്‍ യാക്കോബിന് വയസ്സെത്രയായി ? നൂറ്റി മുപ്പത് ( (47 :9 )

331 . യാക്കോബിന്റെ ദേശാന്തര വാസകാലം എങ്ങനെയുള്ളതായിരുന്നു? ഹ്രസ്വവും കഷ്ടപ്പാടുകള്‍ നിറഞ്ഞതുമായിരുന്നു (47 :9 )

332 . ജോസഫ്‌ തന്റെ പിതാവിനും സഹോദരന്മാര്‍ക്കും ഈജിപ്തിലെ ഏത് ദേശമാണ്‌ അവകാശമായി കൊടുത്തത്? നാട്ടിലെ ഏറ്റവും നല്ല ദേശമായ റമ് സേസ് ആണ് അവന്‍ അവര്‍ക്ക് കൊടുത്തത് (47 :11 )

333 . ധാന്യത്തിന്റെ വിലയായി എന്താണ് ആദ്യം ജോസഫ്‌ ആദ്യം ശേഖരിച്ചത്? ഈജിപ്തിലെയും കാണാന്‍ ദേശത്തിലെയും പണം മുഴുവന്‍ (47 :14 )

334 . പണം തീര്‍ന്നു കഴിഞ്ഞപ്പോള്‍ ആഹാരത്തിനു പകരമായി ജോസഫ്‌ ഈജിപ്തുകാരുടെ കയ്യില്‍ നിന്ന് എന്താണ് വാങ്ങിയത്? കന്നുകാലികളെ - കുതിരകളും ആടുമാടുകളും കഴുതകളും (47 :17 )

335 . കന്നുകാലികള്‍ക്ക് പകരമായി ജോസഫ്‌ ഈജിപ്തുകാര്‍ക്ക് എത്ര നാള്‍ ആഹാരം നല്‍കി ? ഒരു വര്ഷം (47 :17 )

336 . തങ്ങളുടെ കന്നുകാലികളും തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ ആഹാരത്തിനു പകരമായി നല്‍കിയത് എന്ത്? തങ്ങളെയും നിലം മുഴുവനും (47 : 19 )

337 . ആരുടെ നിലം മാത്രമാണ് ജോസഫ്‌ വാങ്ങാതിരുന്നത്? പുരോഹിതന്മാരുടെ (47 :22 )

338 . എന്ത് കൊണ്ടാണ് പുരോഹിതന്മാരുടെ നിലം ജോസഫ്‌ വാങ്ങാതിരുന്നത്? പുരോഹിതന്മാര്‍ക്ക് ഉപജീവനത്തിനായി ഫറവോ ഒരു വിഹിതം നിശ്ചയിചിട്ടുണ്ടായിരുന്നു. (47 :22 )

339 . ഈജിപ്തുകാരെയും അവരുടെ നിലത്തെയും ഫരവോയ്ക്ക്‌ വേണ്ടി വാങ്ങിക്കഴിഞ്ഞപ്പോള്‍ ജോസഫ്‌ ജനങ്ങള്‍ക്ക്‌ എന്താണ് നല്‍കിയത്? വിതയ്ക്കാന്‍ വിത്ത്‌ (47 :23 )

340 . എന്ത് നിബന്ധന പ്രകാരമാണ് ജോസഫ്‌ വിതയ്കാന്‍ വിത്ത്‌ നല്‍കിയത്? കൊയ്യുമ്പോള്‍ അഞ്ചില്‍ ഒന്ന് ഫരവോയ്ക്കും അഞ്ചില്‍ നാല് അവര്‍ക്കും (47 :24 )

341 . ഈജിപ്തിലെ നിലത്തെ സംബന്ധിച്ച് എന്ത് നിയമമാണ് ജോസഫ്‌ ഉണ്ടാക്കിയത്? അഞ്ചിലൊന്ന് ഫരവോയ്ക്ക്‌ എന്നാ നിയമം (47 :26 )

342 . യാക്കോബിന്റെ ആയുഷ്കാലം എത്ര വര്‍ഷമായിരുന്നു? നൂറ്റി നാല്‍പ്പത്തി ഏഴു വര്ഷം (47 : 28 )

343 . യാക്കോബ് എത്ര വര്ഷം ഈജിപ്തില്‍ ജീവിച്ചു? പതിനേഴു (47 :28 )

344 . എങ്ങിനെയാണ് ഇസ്രായേല്‍ ജോസെഫിനെ കൊണ്ട് സത്യം ചെയ്യിച്ചത്? തുടക്കു കീഴെ കൈ വെച്ച്, വിശ്വസ്തമായും സത്യസന്ധമായും പ്രവര്തിക്കാമെന്നു (47 :29 )

345 . എന്ത് സത്യമാണ് ഇസ്രായേല്‍ ജോസെഫിനെ കൊണ്ട് ചെയ്യിച്ചത്? തന്നെ ഈജിപ്തില്‍ സംസ്കരിക്കാതെ തന്റെ പിതാക്കന്മാരോടൊപ്പം വിശ്രമിക്കുന്നതിനു അവരുടെ ശ്മശാനത്തില്‍ സംസ്കരിക്കണമെന്ന് (47 :30 )

:: ഉത്പത്തി 48 ::

346 . പിതാവിന് സുഖമില്ലെന്നു കേട്ട് ജോസഫ്‌ ആരെ കൂട്ടിക്കൊണ്ടാണ് പിതാവിന്റെ അടുത്തേയ്ക്ക് പോയത്? മക്കളായ മനാസ്സെയെയും എഫ്രായിമിനെയും (48 :1 )

347 . റാഹേല്‍ എവിടെ വെച്ചാണ് മരിച്ചത്? പാദാനില്‍ നിന്ന് പോയപ്പോള്‍ വഴിക്ക് കാനാന്‍ ദേശത്ത് വെച്ച് (48 :7 )

348 . റാഹേലിനെ അടക്കിയത്‌ എവിടെയാണ്? ബെത് ലെഹെം എന്നറിയപ്പെടുന്ന എഫ്രാത്തായിലെക്കുള്ള വഴിയില്‍ (48 :7 )

349 . ജോസെഫിന്റെ മക്കളെ കണ്ടപ്പോള്‍ ഇസ്രയേല്‍ എങ്ങിനെയാണ് നമസ്കരിച്ചത്? നിലം പറ്റെ കുനിഞ്ഞു നമസ്കരിച്ചു. (48 :12 )

350 . ജോസഫ്‌ എങ്ങനെയാണ് തന്റെ മക്കളെ അനുഗ്രഹിക്കാനായി ഇസ്രായേലിന്റെ അടുത്തേക്ക് കൊണ്ട് ചെന്നത്? എഫ്രായിമിനെ വലതു കൈ കൊണ്ട് പിടിച്ചു ഇസ്രായേലിന്റെ ഇടതു കൈക്ക് നേരെയും മനാസ്സെയേ ഇടതു കൈ കൊണ്ട് പിടിച്ചു ഇസ്രായേലിന്റെ വലതു കൈക്ക് നേരെയും (48 :13 )

351 . ഇസ്രായേല്‍ എങ്ങനെ കൈകള്‍ വെച്ചാണ് ജോസെഫിന്റെ മക്കളെ അനുഗ്രഹിച്ചത്? കൈകള്‍ പിണച്ചു വലംകൈ ഇളയവനായ എഫ്രായിമിന്റെ തലയിലും ഇടംകൈ മനസ്സെയുടെ തലയിലും വെച്ച് കൊണ്ട്..(48 :14 )

352 . ഇസ്രായേല്‍ ജോസെഫിന്റെ മക്കളില്‍ ആരെയാണ് മുന്പന്‍ ആക്കിയത്? എഫ്രായിമിനെ മനാസ്സെക്ക് മുന്പനാക്കി (48 :20 )

353 . ഇസ്രായേലില്‍ അനുഗ്രഹങ്ങള്‍ എങ്ങനെയായിരിക്കും ആശംസിക്കപ്പെടുക എന്നാണു ഇസ്രായേല്‍ ജോസെഫിന്റെ മക്കളോട് പറഞ്ഞത്? നിങ്ങളുടെ നാമം ഉച്ചരിച്ചു, ദൈവം നിങ്ങളെ എഫ്രായിമിനെയും മനാസ്സെയെയും പോലെ ആക്കട്ടെ എന്ന് പറഞ്ഞു കൊണ്ടായിരിക്കും ഇസ്രായേലില്‍ അനുഗ്രഹങ്ങള്‍ ആശംസിക്കപ്പെടുക (48 :20 )

354 . യാക്കോബ് ആരെയാണ് വലതു കൈ വെച്ച് അനുഗ്രഹിച്ചത്? ജോസെഫിന്റെ മകന്‍ എഫ്രായിമിനെ (48 :14 )

355 . ഇസ്രായേല്‍ മരിക്കാറായപ്പോള്‍ ജോസെഫിനു നല്‍കിയത് എന്താണ്? സഹോദരന്മാര്‍ക്ക് നല്‍കിയ ഓഹരിയെകാള്‍ കൂടുതലായി താന്‍ വാളും വില്ലും കൊണ്ട് അമോര്യരുടെ കയ്യില്‍ നിന്ന് പിടിച്ചടക്കിയ ഷെക്കെം ജോസെഫിനു നല്‍കി (48 :22 )



:: ഉത്പത്തി 49 ::

356 . ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് മക്കളെ ഒന്നിച്ചു കൂട്ടി പറഞ്ഞത് ആരാണ്? യാക്കോബ് (49 :1 )

357 . യാക്കോബിന്റെ കടിഞ്ഞൂല്‍ പുത്രന്‍ ആരാണ്? റൂബന്‍ (49 :3 )

358 . യാക്കോബിന്റെ പുത്രന്മാരില്‍ അഹങ്കാരത്തിലും ശക്തിയിലും മുന്പന്‍ ആരാണ്? റൂബന്‍ (49 :4 )

359 . എന്ത് കൊണ്ടാണ് റൂബന്‍ മുന്‍പനായി വാഴില്ല എന്ന് യാക്കോബ് പറഞ്ഞത്? റൂബന്‍ പിതാവിന്റെ കിടക്കയില്‍ കയറി അത് അശുദ്ധമാക്കി. (49 :4 )

360 . യാക്കോബിന്റെ മക്കളായ ശിമയോന്റെയും ലെവിയുടെയും സവിശേഷത എന്താണ് ? അവരുടെ വാളുകള്‍ അക്രമത്തിന്റെ ആയുധങ്ങളാണ് (49 :5 )

361. യാക്കോബ് യൂദായെ ആരോടാണ് ഉപമിക്കുന്നത്? യൂദാ ഒരു സിംഹക്കുട്ടിയാണ് (49 :9 )

362. ആരാണ് കഴുതയെ മുന്തിരിവള്ളിയിലും കഴുതക്കുട്ടിയെ വിശിഷ്ടമായ മുന്തിരിച്ചെടിയിലും കെട്ടിയിടുക? യൂദാ (49 :11 )

363 . യൂദാ തന്റെ ഉടുപ്പും മേലങ്കിയും എങ്ങിനെയാണ് കഴുകുക? ഉടുപ്പ് വീഞ്ഞിലും മേലങ്കി മുന്തിരിച്ചാറിലും കഴുകും (49: 11 )

364 . ആരുടെ കയ്യിലായിരിക്കും ചെങ്കോലും അധികാര ദണ്ഡും ? യൂദായുടെയും സന്തതികളുടെയും (49 :10 )

365 . യാക്കോബിന്റെ മക്കളില്‍ ആരായിരിക്കും കടല്‍ത്തീരത്ത് വസിക്കുക? സെബുലൂണ്‍ (49 :13 )

366 . കപ്പലുകള്‍ക്ക് അഭയകേന്ദ്രം ആരായിരിക്കും? സെബുലൂണ്‍ (49 :13 )

367 . സെബുലൂന്റെ അതിര്‍ത്തി ഏതായിരിക്കും? സീദോനായിരിക്കും അവന്റെ അതിര്‍ത്തി (49 :13 )

368 . ഇസ്സാക്കറിനെ ആരോടാണ് യാക്കോബ് ഉപമിക്കുന്നത്? ഇസ്സാക്കര്‍ ഒരു കരുത്തുറ്റ കഴുതയാണ്‌ (49 :14 )

369 . ഇസ്സാക്കര്‍ ആരായിത്തീരുമെന്നാണ് യാക്കോബ് പറഞ്ഞത്? അവന്‍ കൂലിവേല ചെയ്യുന്ന ഒരു ദാസനായി തീര്‍ന്നു (49 :15 )

370 . തന്റെ മകനായ ദാന്‍ ആരെ പോലെയാണെന്നാണ് യാക്കോബ് പറഞ്ഞത്? വഴിവക്കിലെ സര്‍പ്പവും പാതയിലെ അണലിയും ആയിരിക്കും (49 :17 )

371 . ആര് ജനങ്ങള്‍ക്ക്‌ ന്യായം നടത്തി കൊടുക്കുമെന്നാണ് യാക്കോബ് പറയുന്നത്? ദാന്‍ (49 :16 )

372 . യാക്കോബിന്റെ മക്കളില്‍ ആരെയാണ് കവര്‍ച്ചക്കാര്‍ ആക്രമിക്കുന്നതും അവന്‍ അവരെ തോല്‍പ്പിചോടിക്കുന്നതും ? ഗാദ് (49 :19 )

373 . തന്റെ മക്കളില്‍ ആരുടെ ആഹാരം സമ്പന്നമായിരിക്കുമെന്നാണ് യാക്കോബ് പറയുന്നത്? ആഷേര്‍ (49 :20 )

374 . തന്റെ മകനായ നഫ്താലിയെ ആരോടാണ് യാക്കോബ് ഉപമിക്കുന്നത്? സ്വച്ഛന്ദം ചരിക്കുന്ന ഒരു പേടമാനാണ് നഫ്താലി. (49 :21 )

375 . ജോസെഫിനെ എന്തിനോടാണ്‌ യാക്കോബ് ഉപമിക്കുന്നത്? നീരുരവയ്ക്ക് അരികേ നില്‍ക്കുന്ന ഫലസമൃദ്ധമായ വൃക്ഷമാണ് ജോസഫ്‌. (49 :22 )

376 . തന്റെ മകനായ ബെഞ്ചമിനെ ആരോടാണ് യാക്കോബ് ഉപമിക്കുന്നത്? ആര്‍ത്തിയുള്ള ഒരു ചെന്നായാണ് ബെഞ്ചമിന്‍ (49 :27 )

377 . ആരൊക്കെയാണ് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍? യാക്കോബിന്റെ മക്കളായ റൂബന്‍, ശിമയോന്‍, ലേവി, യൂദാ, സെബുലൂണ്‍, ഇസ്സാക്കര്‍, ദാന്‍, ഗാദ്, ആഷേര്‍, നഫ്താലി, ജോസഫ്‌, ബെഞ്ചമിന്‍ എന്നിവര്‍.

378 . തന്നെ എവിടെ അടക്കണം എന്നാണു യാക്കോബ് പറഞ്ഞത്? മാമ്രെക്ക് കിഴക്ക് കാനാന്‍ ദേശത്തുള്ള മക്പെലായിലെ, ഹിത്യനായ എഫ്രോണില്‍ നിന്ന് അബ്രാഹം അവകാശമായി വാങ്ങിയ വയലിലുള്ള ഗുഹയില്‍. (49 :30 )

:: ഉത്പത്തി 50 ::

379 . ആരാണ് ജോസെഫിന്റെ പിതാവിന്റെ ശരീരത്തില്‍ പരിമള ദ്രവ്യങ്ങള്‍ പൂശിയത്? ജോസെഫിന്റെ ദാസന്മാരായ വൈദ്യന്മാര്‍ (50 :2 )

380 . യാക്കോബിന്റെ ശരീരത്തില്‍ പരിമള ദ്രവ്യങ്ങള്‍ പൂശാന്‍ എത്ര ദിവസമെടുത്തു? നാല്പതു ദിവസം (50 :3 )

381 . ഈജിപ്തുകാര്‍ എത്ര ദിവസം യാക്കൊബിനെയോര്‍ത്തു വിലപിച്ചു? എഴുപതു ദിവസം (50 : 3 )

382 . ജോസഫ്‌ കാനാന്‍ ദേശത്ത് തന്റെ പിതാവിനെ സംസ്കരിക്കാന്‍ പോയപ്പോള്‍ ആരൊക്കെ അവനോടൊപ്പം പോയി? ഫറവോയുടെ വേലക്കാരും കൊട്ടാരത്തിലെ പ്രമാണികളും ജോസെഫിന്റെ വീട്ടുകാരും സഹോദരന്മാരും പിതാവിന്റെ കുടുംബവും രഥങ്ങളും കുതിരക്കാരും. (50 :7 -9 )

383 . യാക്കോബിനെ സംസ്കരിക്കാന്‍ പോയ സംഘം എവിടെയെത്തിയപ്പോഴാണ് ഉച്ചത്തില്‍ വിലപിച്ചത്? ജോര്ദാന് അക്കരെയുള്ള അത്താദിലെ മെതിസ്ഥലം എത്തിയപ്പോള്‍ (50 :10 )

384 . യാക്കോബിനെ സംസ്കരിക്കാന്‍ പോയ സംഘം വഴിയില്‍ വെച്ച് എത്ര ദിവസം വിലപിച്ചു? ഏഴു ദിവസം (50 :10 )

385 . കാനാന്യര്‍ അത്താദിലെ മെതിക്കളത്തില്‍ നടന്ന വിലാപം കേട്ടപ്പോള്‍ എന്ത് പറഞ്ഞു? ഈജിപ്തുകാര്‍ക്ക് വളരെ ഗൌരവമുള്ള ഒരു വിലാപമാണിത് എന്ന് പറഞ്ഞു (50 :11 )

386 . ഈജിപ്തുകാര്‍ക്ക് വളരെ ഗൌരവമുള്ള വിലാപം കേട്ട സ്ഥലത്തിന് എന്ത് പേരാണ് ഉണ്ടായത്? ആബേല്‍ മിസ്രയിം (50 :11 )

387 . ജോസഫ്‌ എത്ര കൊല്ലം ജീവിച്ചു? നൂറ്റിപ്പത്ത് കൊല്ലം (50 :22 )

388 . ജോസഫ്‌ എത്ര തലമുറ വരെ കണ്ടു? എഫ്രായിമിന്റെ മൂന്നാം തലമുറയിലെ മക്കളെ വരെ ജോസഫ്‌ കണ്ടു. (50 :23 )

389 . ജോസഫ്‌ മരിക്കാറായപ്പോള്‍ സഹോദരന്മാരെക്കൊണ്ട് ചെയ്യിച്ച പ്രതിജ്ഞ എന്താണ്? ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ എന്റെ അവശിഷ്ടങ്ങള്‍ ഈജിപ്തില്‍ നിന്ന് അബ്രഹാത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത നാട്ടിലേക്ക് കൊണ്ടുപോകണം എന്ന്.. (50 :24 -25 )

390 . ജോസഫ്‌ മരിച്ചപ്പോള്‍ ജോസെഫിന്റെ സഹോദരന്മാര്‍ എന്ത് ചെയ്തു? അവര്‍ അവനെ പരിമള ദ്രവ്യം പൂശി ഈജിപ്തില്‍ ഒരു ശവപ്പെട്ടിയില്‍ സൂക്ഷിച്ചു. (50 :26 )

:: പൊതുവായവ ::


391 . ഉത്പത്തി പുസ്തകത്തിലെ ഏറ്റവും വലിയ അദ്ധ്യായം ? 24 (67 വാക്യങ്ങള്‍)

392 . ഉത്പത്തി പുസ്തകത്തിലെ ഏറ്റവും വലിയ ചെറിയ അദ്ധ്യായം ? 16 (16 വാക്യങ്ങള്‍)

393 . ഉത്പത്തി പുസ്തകത്തിലെ ഏറ്റവും ആദ്യത്തെ വാക്യം ? ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.

394 .ബൈബിളിലെ രക്ഷാചരിത്രത്തിന്റെ ആരംഭം ഏതാണ്? അബ്രഹാത്തിന്റെ വിളി

395 . ബൈബിളിലെ രക്ഷാചരിത്രത്തിന്റെ ആരംഭം എന്നാണു സംഭവിച്ചത്? ബീ സീ പത്തൊമ്പതാം നൂറ്റാണ്ടില്‍

396 . ഉത്പത്തി പുസ്തകത്തില്‍ ആകെ എത്ര അദ്ധ്യായങ്ങളുണ്ട്‌? 50



more questions coming soon....